കുവൈത്ത് മനുഷ്യക്കടത്ത്: മുഖ്യപ്രതിക്കെതിരെ പുതിയ പരാതി

കൊച്ചി: കുവൈത്ത് മനുഷ്യക്കടത്ത് കേസിലെ മുഖ്യപ്രതി മജീദിനെതിരെ തിരുവനന്തപുരത്ത് പുതിയ പരാതി. തിരുവനന്തപുരം സ്വദേശിനി സിറ്റി പൊലീസ് കമീഷണര്‍ സ്പര്‍ജന്‍ കുമാറിനാണ് പരാതി നല്‍കിയത്.

കുവൈത്തില്‍ ജോലിചെയ്ത് തിരികെയെത്തിയ തന്നെ മജീദ് നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്നാണ് പരാതി. മജീദിന് പുറമെ മറ്റൊരു സ്ത്രീ വഴിയും ഭീഷണിപ്പെടുത്തി. പലതവണ വിഡിയോ കാളില്‍ വിളിച്ചു.

പ്രതികരിക്കാത്തതിനെ തുടര്‍ന്ന് ഭീഷണി ശബ്ദസന്ദേശം അയക്കുകയായിരുന്നു. അതേസമയം, കേസെടുത്ത് നാല് മാസം പിന്നിട്ടിട്ടും മജീദിനെ അറസ്റ്റ് ചെയ്യാനാകാത്തത് പൊലീസിന് തലവേദനയുണ്ടാക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *