പാലക്കാട്: പട്ടാമ്ബിയില്‍ രണ്ട് വയസുള്ള കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 46 വര്‍ഷം കഠിനതടവും രണ്ടേമുക്കാല്‍ ലക്ഷം രൂപ പിഴയും വിധിച്ചു.
കോങ്ങാട് സ്വദേശി അയ്യൂബിനാണ് പട്ടാമ്ബി ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷ വിധിച്ചത്. വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ തട്ടികൊണ്ടുപോയി ലൈംഗിക അതിക്രമം കാണിച്ചു എന്നാണ് കേസ്.പിഴതുക കുട്ടിക്ക് നല്‍കണമെന്നും അല്ലെങ്കില്‍ രണ്ടര വര്‍ഷം അധികമായി ശിക്ഷ അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി.
