കോട്ടിട്ടവരും ഇടാത്തവരും കമ്മ്യൂണിസ്റ്റ് മനസ്സുകളെ മൂക്കില്‍ വലിച്ച്‌ കളയാമെന്ന് വിചാരിക്കുന്നുവെങ്കില്‍ അവര്‍ ചെഗുവേരയെ വായിക്കുക : കെ ടി ജലീല്‍

കോട്ടിട്ടവരും ഇടാത്തവരും ഒന്നിച്ചു നിന്ന് കമ്മ്യൂണിസ്റ്റ് മനസ്സുകളെ മൂക്കില്‍ വലിച്ച്‌ കളയാമെന്ന് വിചാരിക്കുന്നുവെങ്കില്‍ അവര്‍ ചെഗുവേരയെ വായിക്കുകയെന്ന് കെ ടി ജലീല്‍ എം എല്‍ എ.

കേരളത്തില്‍ ഇടതുപക്ഷ വിരുദ്ധ മഹാസഖ്യം വിപുലീകരിക്കപ്പെട്ടുവെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:-

കേരളത്തില്‍ ‘ഇടതുപക്ഷ വിരുദ്ധ മഹാസഖ്യം’ വിപുലീകരിക്കപ്പെട്ടു
ഇടതുപക്ഷക്കാരനെതിരെ ഒരു തുണ്ട് കടലാസിലെഴുതി ഏത് മുറുക്കാന്‍ കടയില്‍ കൊടുത്താലും നടപടി ഉറപ്പ്.
അടിക്കുമ്ബോള്‍ തടുക്കുന്നത് മഹാപരാധം!
അടിക്കുന്നത് ജനാധിപത്യാവകാശം
കയ്യേറ്റം ചെയ്യാന്‍ വരുമ്ബോള്‍ പ്രതിരോധിക്കുന്നത് വലിയ കുറ്റം.
കയ്യേറ്റം ചെയ്യുന്നത് പ്രതിഷേധ മുറ
കോട്ടിട്ടവരും ഇടാത്തവരും ഒന്നിച്ചു നിന്ന് കമ്മ്യൂണിസ്റ്റ് മനസ്സുകളെ മൂക്കില്‍ വലിച്ച്‌ കളയാമെന്ന് വിചാരിക്കുന്നുവെങ്കില്‍ അവര്‍ ചെഗുവേരയെ വായിക്കുക.

Leave a Reply

Your email address will not be published. Required fields are marked *