ശ്രീലങ്കയുടെ പ്രസിഡന്റായി എഴുപത്തിമൂന്നുകാരനായ റനില്‍ വിക്രമസിംഗെ ചുമതലയേറ്റു

കൊളംബോ: ശ്രീലങ്കയുടെ പ്രസിഡന്റായി റനില്‍ വിക്രമസിംഗെ ചുമതലയേറ്റു. കനത്ത സുരക്ഷയില്‍ പാര്‍മെന്റ് മന്ദിരത്തിലാണ് എഴുപത്തിമൂന്നുകാരനായ റനില്‍ സത്യപ്രതിജ്ഞ ചെയ്തത്.

റനിലിനോടു താല്‍പര്യമില്ലെങ്കിലും ലങ്കയെ പ്രതിസന്ധിയില്‍നിന്ന് കരകയറ്റാന്‍ റനിലിന് ആകുമെന്ന പ്രതീക്ഷയാണ് ഉള്ളതെന്ന് പ്രതിഷേധക്കാരില്‍ ചിലര്‍ അറിയിച്ചു.

രാജ്യത്ത് അധികാരത്തിലിരുന്ന രാജപക്സെ കുടുംബത്തിനെതിരെ ജനക്കൂട്ടം പ്രക്ഷോഭം ആരംഭിച്ചതിനെത്തുടര്‍ന്ന് പ്രധാനമന്ത്രിയായിരുന്ന മഹിന്ദ രാജപക്സെയെ മാറ്റി റനിലിനെ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ നിയമിച്ചിരുന്നു.

എന്നാല്‍ ഗോട്ടബയ ഉള്‍പ്പെടെ മാറണമെന്നതായിരുന്ന പ്രക്ഷോഭകരുടെ ആവശ്യം. എന്നാല്‍ പ്രതിഷേധക്കാര്‍ പ്രസി‍ഡന്റിന്റെ കൊട്ടാരത്തിലേക്കു അതിക്രമിച്ചു കയറിയതോടെ നാടുവിട്ട ഗോട്ടബയ മലേഷ്യയിലേക്കും പിന്നീടു സിംഗപ്പുരിലേക്കും കടക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *