സ്വര്‍ണവില വീണ്ടും കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. 4600 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

പവന്റെ വില 36800 രൂപയായും കുറഞ്ഞു.

അതേസമയം, ആഗോളവിപണിയില്‍ സ്വര്‍ണവില ഒരു വര്‍ഷത്തിനിടയിലെ കുറഞ്ഞ നിരക്കില്‍ എത്തി. വിവിധ കേന്ദ്രബാങ്കുകള്‍ പലിശനിരക്ക് ഉയര്‍ത്താനുള്ള സാധ്യതയാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. സ്​പോട്ട് ഗോള്‍ഡിന്റെ വില 1,691.40 ഡോളറിലേക്ക് താഴ്ന്നു. 2021 ആഗസ്റ്റിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.

എം.സി.എക്സ് ഗോള്‍ഡ് ഫ്യൂച്ചറിന്റെ വില 0.5 ശതമാനം ഇടിഞ്ഞ് 49,958 രൂപയിലെത്തി. ഫെബ്രുവരിക്ക് ശേഷമുള്ള എറ്റവും കുറഞ്ഞ നിരക്കാണ് ഇത്. അന്താരാഷ്ട്ര വിപണിക്കൊപ്പം ഡോളര്‍-രൂപ നിരക്കിലുണ്ടാവുന്ന വ്യതിയാനങ്ങളും നികുതികളും ഇന്ത്യയിലെ സ്വര്‍ണവിലയെ സ്വാധീനിക്കും.

Leave a Reply

Your email address will not be published. Required fields are marked *