പ്രഥമപൗരയായി ദ്രൗപദി

യൂഡല്‍ഹി: ഭാരതത്തിന്റെ പ്രഥമപൗരയായി ദ്രൗപദി മുര്‍മു. പ്രതിപക്ഷ പൊതുസ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയെ വന്‍ഭൂരിപക്ഷത്തില്‍ പിന്നിലാക്കിയാണ് രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി തിരഞ്ഞെടുക്കപ്പെ്ട്ടിരിക്കുന്നത്.
ഒഡീഷയിലെ മയൂര്‍ഭഞ്ച് ജില്ലയിലെ റായ്‌രംഗ്പുരിയില്‍നിന്നുള്ള സന്താള്‍ ഗോത്രവംശജയായ ദ്രൗപദിയുടെ വിജയം ഇന്ത്യയ്ക്ക് ചരിത്രനിമിഷം കൂടിയാണ്. ഇന്ത്യയുടെ രാഷ്ട്രപതിപദത്തിലെത്തുന്ന രണ്ടാമത്തെ വനിതയും ആദ്യത്തെ ഗോത്രവംശജയുമാണ് ഇവര്‍. എന്‍.ഡി.എ. സ്ഥാനാര്‍ഥിയായിരുന്ന ദ്രൗപദിക്ക് മറ്റ് ചിലപാര്‍ട്ടികളുടെയും പിന്തുണ ലഭിച്ചിരുന്നു. എം.പിമാരും എം.എല്‍.എമാരും അടങ്ങിയ ഇലക്ടറല്‍ കോളേജാണ് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *