മുന്നണിയിലെ നേട്ടങ്ങളും കോട്ടങ്ങളും വീതിച്ചെടുക്കണം,തിരുത്തല്‍ ശക്തിയായി സിപി ഐ തുടരുമെന്ന് കാനം രാജേന്ദ്രന്‍

തിരുത്തല്‍ ശക്തിയായി സിപി ഐ തുടരുമെന്ന് കാനം രാജേന്ദ്രന്‍. എല്‍ഡിഎഫ് ഉയര്‍ത്തിയ രാഷ്ട്രീയ നിലപാടില്‍ വ്യതിയാനം ഉണ്ടായപ്പോള്‍ സിപിഐ തിരുത്തി. മുന്നണിയിലെ നേട്ടങ്ങളും കോട്ടങ്ങളും വീതിച്ചെടുക്കണം. സുഖദുഃഖങ്ങളും അതിന്റെ ഭാഗമായി ഉണ്ടാകുന്ന കാര്യങ്ങളും കക്ഷികള്‍ക്ക് അവകാശപ്പെട്ടതാണെന്നും നേട്ടങ്ങള്‍ വരുമ്പോള്‍ കൈനീട്ടുകയും കോട്ടം വരുമ്പോള്‍ ഞങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലാതെ പറയുകയും ചെയ്യുന്ന വിലകുറഞ്ഞ രാഷ്ട്രീയമല്ല സിപിഐയുടേതെന്നും കാനം പറഞ്ഞു. തിരുവനന്തപുരത്തെ സിപിഐ ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കാനം രാജേന്ദ്രന്‍

കേരളത്തില്‍ സിപിഐ വളരുകയാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കവേ കാനം പറഞ്ഞു. രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ ഇടപെടാനുള്ള പാര്‍ട്ടിയുടെ ശേഷി വര്‍ദ്ധിച്ചെന്നും പൊതുസമൂഹത്തില്‍ പാര്‍ട്ടിയുടെ സാന്നിധ്യവും പ്രഹരശേഷിയും വര്‍ധിച്ചിട്ടുണ്ടെന്നും കാനം പറഞ്ഞു.

പാര്‍ട്ടി പ്രവര്‍ത്തകര്‍ രാഷ്ട്രീയ പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വരുത്തണം. രാഷ്ട്രീയ പ്രവര്‍ത്തകന്‍ സാമൂഹ്യ പ്രവര്‍ത്തകനാകണം. കോണ്‍ഗ്രസ് ബിജെപി അതിര്‍വരമ്പ് നേര്‍ത്ത് വരികയാണ്. മതനിരപേക്ഷ ആശയങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *