ഡ്രൈവിംഗ് ടെസ്റ്റിനിടെ പെണ്‍കുട്ടിയെ കയറി പിടിച്ച എംവിഐയ്ക്ക് സസ്‌പെന്‍ഷന്‍

പത്തനംതിട്ട: ഡ്രൈവിംഗ് ടെസ്റ്റിനിടെ പെണ്‍കുട്ടിയെ കയറി പിടിച്ച എംവിഐയ്ക്ക് സസ്‌പെന്‍ഷന്‍. പത്തനാപുരം മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.

എസ്. വിനോദ് കുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.പെണ്‍കുട്ടി മുഖ്യമന്ത്രി പിണറായി വിജയനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ജൂലൈ 19നാണ് സംഭവം. ഡ്രൈവിംഗ് ടെസ്റ്റിനിടെ പെണ്‍കുട്ടിയെ കയറി പിടിച്ചെന്ന പരാതിയിലാണ് വിനോദ് കുമാറിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. വകുപ്പുതല അന്വേഷണവും ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *