‘കേരളത്തിന് അവകാശപ്പെട്ടത് കേന്ദ്രം ഇല്ലാതാക്കുന്നു’; വായ്പാ പരിധി വെട്ടിക്കുറച്ചതിനെതിരെ മന്ത്രി കെഎന്‍ ബാലഗോപാല്‍

തിരുവനന്തപുരം : വായ്പാ പരിധി വെട്ടിക്കുറച്ച കേന്ദ്ര നടപടിക്കെതിരെ കേരളം. നടപടിയില്‍ ആശങ്ക അറിയിച്ച്‌ കേന്ദ്രധനകാര്യമന്ത്രിക്ക് കത്ത് നല്‍കിയതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ വിശദീകരിച്ചു.

കേരളത്തിന് അവകാശപ്പെട്ട കാര്യമാണ് കേന്ദ്രം ഇല്ലാതാക്കുന്നത്. സംസ്ഥാനത്തിന്‍്റെ ധനകാര്യ മേഖലയെ ദുര്‍ബലപ്പെടുത്തുകയെന്നത് എല്ലാവരെയും ബാധിക്കുന്ന വിഷയമാണ്. ഇക്കാര്യത്തില്‍ ഇതേ അഭിപ്രായമുള്ള മറ്റ് സംസ്ഥാനങ്ങളുമായി യോജിച്ച്‌ മുന്നോട്ട് പോകാമെന്ന നിലപാടാണ് കേരളത്തിന്റേത്.

കിഫ്ബി-സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ബാധ്യതകള്‍ ബജറ്റിന്റെ ഭാഗമാക്കണമെന്ന കേന്ദ്ര നയത്തെ പിന്തുണച്ച്‌ സംസ്ഥാന ധനകാര്യ സെക്രട്ടറി രാജേഷ് കുമാര്‍ സിങിംഗിന്റെ അഭിപ്രായം അടങ്ങുന്ന ലേഖനം കണ്ടിട്ടില്ലെന്നും ധനമന്ത്രി പറ‍ഞ്ഞു. ധനകാര്യ സെക്രട്ടറിക്ക് എതിര്‍ അഭിപ്രായം ഉണ്ടാകാന്‍ സാധ്യതയില്ല. ലേഖനം വായിച്ചിട്ട് മറുപടി നല്‍കാമെന്നും മന്ത്രി അറിയിച്ചു. കെ റെയില്‍ പദ്ധതിക്ക് അനുമതി തരാന്‍ കേന്ദ്രം ബാധ്യസ്ഥരാണെന്ന നിലപാട് ആവ‍ര്‍ത്തിച്ച ധനമന്ത്രി, അനുമതി തന്നാല്‍ മാത്രമേ പദ്ധതിയുമായി മുന്നോട്ട് പോകൂ എന്നും വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *