മെക്സിക്കോയില്‍ കുരങ്ങുവസൂരി സ്ഥിരീകരിച്ചവരുടെ എണ്ണം 60 ആയി. ചൊവ്വാഴ്ച പ്രിവന്‍ഷന്‍ ആന്‍ഡ് ഹെല്‍ത്ത് പ്രൊമോഷന് അണ്ടര്‍സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്.
നിലവില്‍ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ലോപ്പസ് ഗാറ്റെല്‍ പറഞ്ഞു.
ആറു പേരെ മാത്രമേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളൂ. ഏകദേശം 21 ദിവസത്തിനുള്ളില്‍ രോഗികള്‍ സുഖം പ്രാപിക്കുന്നുണ്ടെന്നും അധികൃതര്‍ പറയുന്നു. അതേസമയം കുരങ്ങുവസൂരി കേസുകള്‍ 11 മെക്സിക്കന്‍ നഗരങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.
ലോകാരോഗ്യ സംഘടന പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, 75 രാജ്യങ്ങളില്‍ 16,000ലധികം കുരങ്ങുവസൂരി കേസുകളും അഞ്ച് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
