പതിനേഴുകാരിയുമായി നാടുവിടാന്‍ ശ്രമിച്ച മണ്ണാര്‍ക്കാട് സ്വദേശി അറസ്റ്റില്‍

ഉള്ളിയേരി: സാമൂഹികമാധ്യമംവഴി പരിചയപ്പെട്ട് പ്രണയത്തിലായ നടുവണ്ണൂരിലെ പതിനേഴുകാരിയുമായി നാടുവിടാന്‍ ശ്രമിച്ച മണ്ണാര്‍ക്കാട് സ്വദേശി അറസ്റ്റില്‍.

29-കാരനായ ഷെമിമുദ്ദിനെയാണ് അത്തോളി പോലീസ് പോക്സോ കേസില്‍ അറസ്റ്റുചെയ്തത്.

കഴിഞ്ഞദിവസം ഉള്ളിയേരിയിലെത്തിയ ഇരുവരെയും സംശയംതോന്നിയ നാട്ടുകാര്‍ ബസ് സ്റ്റാന്‍ഡില്‍ തടഞ്ഞുവെച്ച്‌ പോലീസില്‍ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ എസ്.ഐ. പി.കെ. ജിതേഷ് പ്രതിയെ അറസ്റ്റുചെയ്തു. മൂന്നുവര്‍ഷമായി ഇവര്‍ പ്രണയത്തിലായിരുന്നു. ഇടയ്ക്കിടെ ഇരുവരും കാണാറുണ്ടായിരുന്നു. പ്രതിയെ പേരാമ്ബ്ര കോടതി റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *