സില്‍വര്‍ ലൈന്‍ ബദലുമായി മുന്നോട്ട് പോകാന്‍ കേന്ദ്രം. ബദലായി അതിവേഗ പാത പരിഗണനയില്‍. നേമം ടെര്‍മിനല്‍ ഉപേക്ഷിക്കില്ലെന്നും ബിജെപി നേതാക്കള്‍ക്ക് കേന്ദ്രം ഉറപ്പ് നല്‍കി. ഏതാനം ദിവസങ്ങള്‍ക്കകം നടപടി തുടങ്ങുമെന്ന് ഉറപ്പ് ലഭിച്ചെന്നും വി മുരളീധരന്‍ പറഞ്ഞു.പദ്ധതി ഉപേക്ഷിക്കാനുള്ള ഒരു നീക്കവും ഉണ്ടാകില്ലെന്ന് കേന്ദ്ര മന്ത്രി ഉറപ്പ് നല്‍കിയെന്നും ബിജെപി പ്രതിനിധി സംഘം വ്യക്തമാക്കി.
വേഗത കൂടിയ ട്രെയിന്‍ വേണം എന്നത് ന്യായമായ ആവശ്യം.പക്ഷെ ജനങ്ങളെ കുടിയൊഴുപ്പിച്ചുളള ഒരു പദ്ധതി നല്ലതല്ല.പകരം സംവിധാനം എങ്ങനെ എന്ന് റെയില്‍വെ വ്യക്തമാക്കും.സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറല്ല.സില്‍വര്‍ ലൈനിലെ പോലെ കുടിയൊഴുപ്പിക്കല്‍ ബദല്‍ പദ്ധതിയില്‍ ഉണ്ടാകില്ല.കുറഞ്ഞ സമയത്തില്‍ വേഗത്തില്‍ എത്തുന്നതാകും പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി.
