ഇ ഡി യുടെ പ്രതികാര രാഷ്ട്രീയത്തിനെതിരെ കോണ്‍ഗ്രസ് ശക്തമായി പ്രതിഷേധിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖ് എംഎല്‍എ.
നാഷനല്‍ ഹെറള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്ത നടപടിയില്‍ രാജ്ഭവന് മുന്നില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധം നടത്തിയിരുന്നു. മുതിര്‍ന്ന നേതാക്കളായ വി ഡി സതീശന്‍ രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖ് രംഗത്തെത്തിയത്. ഫേസ്ബുക്കിലൂടെയായിരുന്നു ടി സിദ്ദിഖിന്റെ പ്രതികരണം
ടി സിദ്ദിഖ് ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
പ്രതിപക്ഷ നേതാവ് ശ്രീ വിഡി സതീശന്റേയും, ശ്രീ രമേശ് ചെന്നിത്തലയുടെയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ രാജ്ഭവന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു.’ED യുടെ പ്രതികാര രാഷ്ട്രീയത്തിനെതിരെ പ്രതിഷേധിക്കുക.’
