മലപ്പുറം: എടവണ്ണപ്പാറയിലെ ഇരുപത്തിയഞ്ചുകാരന് ജോലി ചെയ്ത ദുബായ് കമ്ബനിയുടെ അഞ്ചുലക്ഷം ദിര്‍ഹം മോഷ്ടിച്ചു മുങ്ങിയെന്നു പരാതി.
മലപ്പുറം വാഴക്കാട് മണ്ഡലക്കടവ് സ്വദേശി ആഷിഖിനെ(25)തിരേയാണ് ദുബായിലെ യാക്കൂബ് റിയല്‍ എസ്റ്റേറ്റ് ആന്‍ഡ് മെയന്റനന്‍സ് കമ്ബനിക്കുവേണ്ടി സഹപ്രവര്ത്തകന് ഇമെയില്‍ വഴി കേരള പോലീസിനു പരാതി അയച്ചത്. കഴിഞ്ഞ 17-ാം തിയതിയായിരുന്നു കമ്ബനി ഇദ്ദേഹത്തിന്റെ കൈയില്‍ തുക ഏല്പിച്ചിരുന്നതെന്നാണ് പ്രതിനിധി നല്കിയ പരാതിയില്‍ പറയുന്നത്. അതേസമയം നാട്ടില്‍ വിമാനം ഇറങ്ങിയ ശേഷം ആഷിഖിനെ കാണാനില്ലെന്നു കാണിച്ചു കുടുംബം വാഴക്കാട് പോലീസില്‍ പരാതി നല്‍കിയിരുന്നു. കാണാതായ ആഷിഖ് സഹോദരനെ വാട്സ്ആപ്പ് കോള്‍ ചെയ്തിരുന്നെങ്കിലും പിന്നീട് ഈ നമ്ബറില്‍ തിരിച്ചുവിളിച്ചപ്പോള്‍ കിട്ടുന്നില്ല.
വാട്സ്ആപ്പും ഒഴിവാക്കി. ഫോണ്‍വിളിച്ച നമ്ബറിനു പിന്നാലെ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇന്നലെ വൈകിട്ടോടെ താന്‍ സുരക്ഷിതാണെന്നും തന്റെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും പറഞ്ഞ് ആഷിഖ് വീഡിയോയില്‍ എത്തിയിരുന്നു.വീട്ടുകാര്‍ പോലീസില്‍ പരാതി നല്കിയ ശേഷമാണു സഹോദരനായ റഹ്മത്തുള്ളയെ ആഷിക് നാട്ടിലുള്ള ഒരു നമ്ബറില്‍നിന്നു വാട്സ്ആപ്പ് കോള്‍ ചെയ്തത്. ഇനി താന്‍ എന്റെ കാര്യത്തില്‍ ഇടപെടേണ്ടെന്നും മറ്റുമാണു പറഞ്ഞതെന്നു റഹ്മത്തുള്ള പറഞ്ഞു.
കോള്‍ വന്ന നമ്ബര്‍ റഹ്മത്തുളള ഉടന്‍ വാഴക്കാട് പോലീസിനു കൈമാറി. പോലീസ് ഈ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഈ നമ്ബറില്‍ വാട്സ്ആപ്പും നിലവിലില്ല. നമ്ബര്‍ ഒഴിവക്കിയതായാണ് സംശയിക്കുന്നത്.
നാട്ടിലെത്തിയ ആഷിക് മറ്റാരുടെയോ നമ്ബറില്‍നിന്നു വിളിച്ചതാകുമെന്നാണു ആദ്യം പോലീസ് സംശയിച്ചിരുന്നതെങ്കിലും നിലവില്‍ നമ്ബര്‍ ഒഴിവാക്കുക കൂടി ചെയ്തതോടെ ദുരൂഹത വര്‍ധിച്ചിട്ടുണ്ട്.ദുബായില്‍ ജോലിചെയ്ുന്ന ആയഷിക് ദിവസങ്ങള്‍ക്കുമുമ്ബാണ് നാട്ടിലേക്കു വരുന്നുണ്ടെന്ന് അറിയിച്ചിരുന്നത്. എന്നാല്‍ ആഷിക് വീട്ടില്‍ എത്തുകയോ വീട്ടുകാരെ ഫോണില്‍ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്നാണു പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് ഒരുസംഘം ആളുകള്‍ വീട്ടിലെത്തുകയും ആഷിക്ക് കൊണ്ടുവന്ന കവര്‍ ആവശ്യപ്പെട്ടുവെന്നുമാണ് വീട്ടുകാര്‍ പറയുന്നത്. എന്നാല്‍ ആഷിക് വീട്ടില്‍ എത്തിയിട്ടില്ലെന്നും കവറിനെക്കുറിച്ച് അറിയില്ലെന്നും വീട്ടുകാര്‍ പറഞ്ഞു. അതോടൊപ്പം ഭാര്യയും മൂന്നുപെണ്മക്കളും ഭാര്യാമാതാവും താമസിക്കുന്ന വീട്ടിലേക്ക് ഫോണില്‍ വിളിച്ച് വധഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറഞ്ഞു.വാട്്സ്ആപ്പില്‍ വിളിച്ചപ്പോള്‍ സംഭവത്തിന്റെ യാഥാര്‍ഥ്യം എന്താണെന്ന് അറിയില്ലെന്നും പ്രശ്നം എത്രയും പെട്ടെന്ന് തീര്‍ക്കുന്നതാണ് ഉചിതമെന്ന് താന്‍ പറഞ്ഞുവെന്നും റഹ്മത്തുള്ള പറയുന്നു. മൂന്നാംതവണയാണു ആഷിഖ് ഗള്‍ഫില്‍പോയി വരുന്നത്. ആഷികിന്റെ മൂന്നു പെണ്മക്കളും ഭാര്യയും അവരുടെ മാതാവുമാണ് വാഴക്കാട്ടെ വീട്ടില്‍ കഴിയുന്നത്.
