പന്തളം: പന്തളത്ത് മാരക ലഹരി മരുന്നുകളുമായി യുവതി ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍. നിരോധിത മയക്കുമരുന്നായ എംഡിഎംഎയാണ് അഞ്ചംഗ സംഘത്തില്‍ നിന്ന് പിടികൂടിയത്.
154 ഗ്രാം എംഡിഎംഎ ഇവരില്‍ നിന്ന് കണ്ടെടുത്തു. പറക്കോട് സ്വദേശി രാഹുല്‍, കുന്നിക്കോട് സ്വദേശി ഷാഹിന, പള്ളിക്കല്‍ സ്വദേശി ആര്യന്‍, പന്തളം സ്വദേശി വിധു കൃഷ്ണന്‍, കൊടുമണ്‍ സ്വദേശി സജിന്‍ എന്നിവരെയാണ് പന്തളം പോലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം അടൂരിലും ലഹരി മുരുന്നകള്‍ കൈവശം വെച്ചതിന് യുവാക്കളെ അറസ്റ്റ് ചെയ്തിരുന്നു. പന്തളം, അടൂര്‍ പ്രദേശങ്ങളില്‍ എംഡിഎംഎയുടെ വ്യാപക ഉപയോഗത്തെ സംബന്ധിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അടൂര്‍ താലൂക്കിലെ തട്ട തോലൂഴം, പാറക്കര, അങ്ങാടിക്കല്‍ വടക്ക്, ഇടത്തിട്ട തുടങ്ങിയ പ്രദേശങ്ങളില്‍ ഇത്തരത്തില്‍ ലഹരിമരുന്ന് ഉപയോഗിക്കുന്ന വിദ്യാര്‍ഥികളായ കൗമാരക്കാരെ പോലീസ് കണ്ടെത്തിയിരുന്നു.
പത്തനംതിട്ട ജില്ലയുടെ പല ഭാഗങ്ങളിലും ഇത്തരത്തിലുള്ള ലഹരി മരുന്നിന്റെ ഉപയോഗം വ്യാപകമാകുന്നതായി അധികൃതര്‍ പറയുന്നു. സ്കൂള്‍, കോളജ് എന്നിവ കേന്ദ്രീകരിച്ചാണ് പ്രധാനമായും ഇടപാടുകള്‍ നടക്കുന്നത്. കോട്ടയം, എറണാകുളം എന്നിവിടങ്ങളില്‍ നിന്നാണ് ലഹരിമരുന്നുകള്‍ കൂടുതലായും ജില്ലയിലേക്ക് എത്തുന്നത്.
