പ്രേതവിവാഹം; 30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചവരെ വീണ്ടും വിവാഹം കഴിപ്പിച്ച്‌ കുടുംബം

പ്രേതവിവാഹം എന്നൊക്കെ നമ്മളില്‍ പലരും കഥകളില്‍ മാത്രം കേട്ടിട്ടുള്ള കാര്യമാണ്… എന്നാല്‍ ഇപ്പോഴിതാ 30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ച രണ്ട് പേരുടെ വിവാഹം വീണ്ടും നടത്തിയിരിക്കുകയാണ് കര്‍ണാടകയിലെ ഒരു കുടുംബം.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയില്‍ പരേതരായ ശോഭയും ചന്ദപ്പനും വിവാഹിതരായത്.

ശോഭയും, ചന്ദപ്പയും പ്രസവത്തില്‍ മരിച്ച ഇരട്ട കുട്ടികളാണ്. ഇരുവരെയും വിവാഹം കഴിപ്പിക്കുന്നതിലൂടെ അവരുടെ ആത്മാക്കള്‍ സന്തോഷിക്കും എന്ന് കുടുംബം വിശ്വസിക്കുന്നു.

മരണത്തിന് ശേഷം രണ്ട് പേര്‍ തമ്മില്‍ നടക്കുന്ന അത്തരം വിവാഹങ്ങളെ പ്രേത വിവാഹങ്ങള്‍ എന്നാണ് വിളിക്കുന്നത്. ജനനസമയത്ത് മരിച്ചവര്‍ക്കാണ് ഈ വിവാഹം. മരിച്ചവരുടെ ആത്മാക്കളെ ബഹുമാനിക്കുന്നതിനുള്ള ഒരു മാര്‍ഗമായിട്ടാണ് ഈ വിവാഹങ്ങള്‍ കണക്കാക്കപ്പെടുന്നത്.

യഥാര്‍ത്ഥ വിവാഹത്തിലേതുപോലെ തന്നെ ചടങ്ങുകള്‍ പ്രേത വിവാഹത്തിലും ഉണ്ടാകാറുണ്ട്. സദ്യയും,വിഡിയോയും ക്യാമറയും എല്ലാം ഉണ്ടാവും. എന്നാല്‍ വധൂവരന്മാര്‍ക്ക് പകരം അവരുടെ പ്രതിമകളെയായിരിക്കും വിവാഹം കഴിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *