ഒരു കോടിയോളം രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച വിമാനക്കമ്ബനി ജീവനക്കാരന് പിടിയില്‍.
കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് ഇയാളെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. 2,647 ഗ്രാം സ്വര്‍ണമാണ് പ്രതി കടത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ എയര്‍പോര്‍ട്ട് ഗ്രൗണ്ട് സ്റ്റാഫ് ഷമീമിനെ പോലീസ് അറസ്റ്റ് ചെയ്തു.
വിദേശത്ത് നിന്ന് കരിപ്പൂരില്‍ വന്നിറങ്ങിയ യാത്രക്കാരനില്‍ നിന്നാണ് ഷമീം സ്വര്‍ണമിശ്രിതം കൈപ്പറ്റിയത്. തുടര്‍ന്ന് ഇത് എയര്‍പോര്‍ട്ടിന് പുറത്തേക്ക് കടത്താന്‍ ശ്രമിക്കുമ്ബോള്‍ സിഐഎസ്എഫിന്റെ പിടിയിലാകുകയായിരുന്നു. പുറത്തുള്ള ഏജന്റിന് സ്വര്‍ണം കൈമാറാന്‍ ശ്രമിക്കുന്നതിന് തൊട്ടുമുമ്ബാണ് സംഭവം വെളിച്ചത്തായത്. ഷമീമിനെ നിലവില്‍ കസ്റ്റംസിന് കൈമാറി. നിലവില്‍ കസ്റ്റംസ് ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
ജൂലൈ 26ന് കരിപ്പൂരില്‍ കസ്റ്റംസ് നടത്തിയ പരിശോധനയില്‍ ഒരു കോടിയോളം വിലമതിക്കുന്ന സ്വര്‍ണം കണ്ടെത്തിയിരുന്നു. മൂന്ന് യാത്രക്കാരില്‍ നിന്നായി രണ്ട് കിലോയിലധികം സ്വര്‍ണമാണ് പിടികൂടിയത്. സംഭവത്തില്‍ കുറ്റ്യാടി സ്വദേശി ആദില്‍, വടകര സ്വദേശി ഹാരിസ്, കല്‍പ്പറ്റ സ്വദേശി ഇല്യാസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് പേരില്‍ നിന്നായി പിടികൂടിയ സ്വര്‍ണത്തിന് വിപണിയില്‍ ഒരു കോടി പത്തുലക്ഷം രൂപ വിലവരുമെന്ന് കസ്റ്റംസ് അറിയിച്ചു.
