കോഴിക്കോട് : ലിംഗ സമത്വത്തിനെതിരെ താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്ന് എം കെ മുനീര്‍. എം എസ് എഫ് വേദിയിലെ വിവാദ പ്രസംഗത്തെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിനോടാണ് എം കെ മുനീറിന്‍റെ ഈ പ്രതികരണം.തന്‍റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നു.
ലിംഗസമത്വം തീരുമാനിക്കുന്നത് പുരുഷാധിപത്യമാണെന്നാണ് പറഞ്ഞത്. സ്ത്രീകളെ നിരാകരിക്കുന്നതാണ് സി പി എമ്മിന്‍റെ ഘടന.
ആണ്‍വേഷം പെണ്ണിടുന്നത് ലിംഗസമത്വം ആകുന്നത് എങ്ങനെ ? മുഖ്യമന്ത്രി സാരിയും ബ്ലൗസും ധരിച്ച് നടക്കുമോ എന്ന് ചോദിച്ചത് ആ അര്‍ഥത്തില്‍ ആണ്. മുഖ്യമന്ത്രിയെ അധിക്ഷേപിക്കുക എന്ന ഉദേശ്യത്തില്‍ അല്ല പറഞ്ഞതെന്നും എം കെ മുനീര്‍ വിശദീകരിക്കുകയും ചെയ്തു.
