മ​നു​ഷ്യ​ക്ക​ട​ത്ത്; സൗദിയില്‍ 15 വ​ര്‍​ഷം ത​ട​വും 10 ല​ക്ഷം റി​യാ​ല്‍ പി​ഴ​യും

മ​നു​ഷ്യ​ക്ക​ട​ത്തി​ന് ക​ന​ത്ത​ശി​ക്ഷ പ്ര​ഖ്യാ​പി​ച്ച്‌ സൗ​ദി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന്‍. 15 വ​ര്‍​ഷം വ​രെ ത​ട​വും 10 ല​ക്ഷം റി​യാ​ല്‍ വ​രെ പി​ഴ​യു​മാ​യി​രി​ക്കും ശി​ക്ഷ​യെ​ന്ന് സൗ​ദി അ​റ്റോ​ണി ജ​ന​റ​ല്‍ ശൈ​ഖ് സ​ഊ​ദ് അ​ല്‍ മു​അ​ജ​ബ് പ​റ​ഞ്ഞു.

രാ​ജ്യ​ത്തെ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍ അം​ഗീ​ക​രി​ച്ച​തും സൗ​ദി ഭ​ര​ണ​ത്തി​ന്റെ അ​ടി​സ്ഥാ​ന നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ളാ​ല്‍ സ്ഥി​രീ​ക​രി​ച്ച​തു​മാ​യ നി​യ​മം അ​ന്താ​രാ​ഷ്ട്ര ഉ​ട​മ്ബ​ടി​ക​ള്‍​ക്കും അ​വ​കാ​ശ​ങ്ങ​ള്‍​ക്കും അ​നു​സ​രി​ച്ചാ​ണ് രൂ​പ​പ്പെ​ടു​ത്തി​യ​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ല്ലാ വ​ര്‍​ഷ​വും ജൂ​ലൈ 30 അ​ന്താ​രാ​ഷ്ട്ര മ​നു​ഷ്യ​ക്ക​ട​ത്ത് വി​രു​ദ്ധ​ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​റ്റോ​ണി ജ​ന​റ​ല്‍ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​തെ​ന്ന് സൗ​ദി പ്ര​സ് ഏ​ജ​ന്‍​സി റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *