രാജ്യത്ത് നിന്നുള്ള തേന്‍ കയറ്റുമതി വര്‍ദ്ധിച്ചതായി പ്രധാനമന്ത്രി

രാജ്യത്ത് നിന്നുള്ള തേന്‍ കയറ്റുമതി വര്‍ദ്ധിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി മന്‍ കി ബാത്ത് പ്രഭാഷണത്തില്‍ പറഞ്ഞു.

ദേശീയ തേനീച്ച വളര്‍ത്തല്‍, ഹണി മിഷന്‍ കാമ്ബയിനുകള്‍ തുടങ്ങുകയും കര്‍ഷകര്‍ കഠിനമായി അദ്ധ്വാനിക്കുകയും ചെയ്തതോടെ നമ്മുടെ തേനിന്റെ മധുരം ലോകമെമ്ബാടും എത്തി. ഈ മേഖലയിലെ സാദ്ധ്യതകള്‍ യുവാക്കള്‍ പ്രയോജനപ്പെടുത്തണം.

വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് കളിപ്പാട്ടങ്ങള്‍ എത്തുന്നത് കുറഞ്ഞു വരികയാണ്. മുമ്ബ് 3,000 കോടിയിലേറെ രൂപയുടെ കളിപ്പാട്ടങ്ങള്‍ വന്നിരുന്നു. ഇപ്പോള്‍ ഇറക്കു മതി 70% കുറഞ്ഞു. ഇക്കാലത്ത് 2,600 കോടിയുടെ കളിപ്പാട്ടങ്ങള്‍ കയറ്റു മതി ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *