കളമശേരി ബസ്‌ കത്തിക്കല്‍; തടിയന്റവിട നസീര്‍ ഉള്‍പ്പെടെ മൂന്നുപ്രതികള്‍ക്ക്‌ ഏഴ്‌ വര്‍ഷം തടവ്‌

കൊച്ചി : കളമശ്ശേരി ബസ് കത്തിക്കല് കേസില് മൂന്ന് പ്രതികള്‍ക്ക് ഏഴ് വര്‍ഷം തടവ് ശിക്ഷ. തടിയന്‍റവിട നസീര്‍, സാബിര്‍ എന്നീ പ്രതികള്‍ക്ക് ഏഴുവര്‍ഷവും താജുദ്ദീന് ആറ് വര്‍ഷം തടവും പിഴയുമാണ് ശിക്ഷ.

തടിയന്‍റവിട നസീറിന് 1,75000 രൂപ പിഴയും സാബിറിന് 1.75000 രൂപയും താജുദ്ദീന് 1, 10000 രൂപയും പിഴ ചുമത്തിയിട്ടുണ്ട്. കൊച്ചി എന്‍ഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്.

വിചാരണ പൂര്‍ത്തിയാക്കാതെയാണ് മൂന്ന് പ്രതികള്‍ക്ക് കോടതി ഇന്ന് ശിക്ഷ വിധിച്ചത്. എന്‍ഐഎ ചുമത്തിയ കുറ്റങ്ങള്‍ സമ്മതിക്കുന്നതായി പ്രതികള്‍ കോടതിയെ അറിയിച്ച പശ്ചാത്തലത്തിലാണിത്. അബ്ദുല് നാസര്‍ മദനിയുടെ ഭാര്യ സൂഫിയ മഅ്ദനി ഉള്പ്പെടെ കേസില് 13 പ്രതികളുണ്ട്. ഇതില്‍ അഞ്ചാം പ്രതി അനുപ് കുറ്റസമ്മതം നടത്തിയതിനെ തുടര്‍ന്ന് നേരത്തെ ശിക്ഷ വിധിച്ചിരുന്നു. കുറ്റം സമ്മതിക്കാത്ത പ്രതികളുടെ വിചാരണ ഉടന്‍ ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *