പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകനും കൂട്ടാളിയും അറസ്റ്റില്‍

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകനും കൂട്ടാളിയായ ഓട്ടോ ഡ്രൈവറും അറസ്റ്റില്‍.

പെരുമ്ബാവൂര്‍ നെടുംതോട് വാടകയ്ക്ക് താമസിക്കുന്ന മദ്രസ അധ്യാപകനായ തൊടുപുഴ ഇടവെട്ടി വാഴമറ്റം വീട്ടില്‍ അബ്ദുള്‍ സലാം (52), ഓട്ടോ ഡ്രൈവര്‍ ഈസ്റ്റ് കടുങ്ങല്ലൂര്‍ കാട്ടിലെ പറമ്ബില്‍ വീട്ടില്‍ രഞ്ജിത് (28) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ആലുവ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. അബ്ദുള്‍ സലാം കുട്ടിയുമായി ബന്ധം സ്ഥാപിച്ച ശേഷം ലൈംഗികമായി നിരന്തരം പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് പീഡന വിവരം കുട്ടി സ്‌ക്കൂളില്‍ നടന്ന കൗണ്‍സിലില്‍ പറയുകയായിരുന്നു. സ്‌കൂള്‍ അധികൃതരുടെ പരാതിയെ തുടര്‍ന്ന് പ്രത്യേക ടീം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലാകുന്നത്.

ഇന്‍സ്‌പെക്ടര്‍ എല്‍. അനില്‍കുമാര്‍, എസ്‌ഐമാരായ എം.എസ് ഷെറി, അബ്ദുള്‍ റൗഫ്, സി.പി.ഒ മാരായ മാഹിന്‍ ഷാ അബൂബക്കര്‍ , മുഹമ്മദ് അമീര്‍ , ഏ. ഏ അന്‍സാര്‍ തുടങ്ങിയവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *