അബുദാബിയില്‍ മലയാളി യുവാവ് കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു

ദുബായ്: അബുദാബിയില്‍ കെട്ടിടത്തില്‍ നിന്ന് വീണു യുവാവ് മരിച്ചു. കാസര്‍കോട് പാണത്തൂര്‍ പനത്തടി സ്വദേശി കുണിയ പള്ളാരത്ത് താമസക്കാരനുമായ നസീര്‍- സുലേഖ ദമ്ബതികളുടെ മകന്‍ മുഹമ്മദ് ഷമീം (24) ആണ് മരിച്ചത്.

അബുദാബി വിമാനത്താവളത്തിന് അടുത്തുള്ള ഒരു പലചരക്ക് കടയിലാണ് ഷമീം ജോലിചെയ്തു വന്നിരുന്നത്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ഷമീം ഒരു വര്‍ഷം മുമ്ബാണ് നാട്ടില്‍ അവധിക്ക് പോയി തിരിച്ചെത്തിയത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നു.

Leave a Reply

Your email address will not be published. Required fields are marked *