മക്ക: ഹജ്ജ്കര്‍മം നിര്‍വഹിച്ച് മക്കയില്‍നിന്ന് നെടുമ്ബാശ്ശേരിയിലേക്ക് യാത്രയായ അവസാന തീര്‍ഥാടകസംഘത്തിന് മക്ക കെ.എം.സി.സി യാത്രയയപ്പ് നല്കി.
കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി വന്ന 304 അംഗ സംഘത്തിനാണ് യാത്രയയപ്പ് നല്‍കിയത്. നെടുമ്ബാശ്ശേരിയില്‍ നിന്ന് 21ാമത്തെ വിമാന സര്‍വിസില്‍ എത്തിയതായിരുന്നു ഈ സംഘം. ഞായറാഴ്ച രാവിലെ എട്ടിന് ബില്‍ഡിങ് നമ്ബര്‍ 205ല്‍നിന്നാണ് സംഘം യാത്രതിരിച്ചത്.
കേരള വളന്റിയര്‍ ക്യാപ്റ്റന്‍ പി.കെ. മുഹമ്മദ് ഷഫീഖ് വളന്റിയര്‍മാരായ മുഹമ്മദ് റഊഫ്, മുഹമ്മദ് ഫാരിസ്, തമിഴ്നാട് വനിത വളന്റിയര്‍ നിജാമ എന്നിവര്‍ യാത്രയില്‍ കൂടെയുണ്ട്. യാത്രയയപ്പ് സംഗമത്തിന് മക്ക കെ.എം.സി.സി പ്രസിഡന്റ് കുഞ്ഞിമോന് കാക്കിയ, ജനറല്‍ സെക്രട്ടറി മുജീബ് പൂക്കോട്ടൂര്‍, ട്രഷറര്‍ സുലൈമാന്‍ മാളിയേക്കല്‍, മുസ്തഫ മുഞ്ഞകുളം, കേരള ഹജ്ജ് കമ്മിറ്റി മെംബര്‍ ഡോ. ഐ.പി. അബ്ദുസലാം എന്നിവരും മക്ക കെ.എം.സി.സിയുടെ വളന്റിയര്‍മാരും നേതൃത്വം നല്കി.
