ജയരാജന് പയ്യാമ്ബലത്ത് ചുക്കുവെള്ളം പോലും കൊടുക്കാനാവില്ല : കെ. സുരേന്ദ്രന്‍

കര്‍ക്കിടക വാവു​ബലിക്ക് സന്നദ്ധ സേവനം നടത്തണമെന്ന സി.പി.എം നേതാവ് പി. ജയരാജന്റെ ആഹ്വാനം പാര്‍ട്ടിയില്‍ വിവാദമായതോടെ പരിഹാസവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.

സുരേന്ദ്രന്‍. ‘പാര്‍ട്ടിയിലെ മുസ്‍ലിം സഖാക്കള്‍ക്ക് നോമ്ബെടുക്കാം. പള്ളിയില്‍ പോകാം. നമാസ് നടത്താം.

ജയരാജന്‍ എന്ന പേരിനാണ് കുഴപ്പം, ജയരാജന് പയ്യാമ്ബലത്ത് ചുക്കുവെള്ളം പോലും കൊടുക്കാനാവില്ല. താങ്കള്‍ക്ക് ഇതുതന്നെ വേണം’ എന്നാണ് സു​രേന്ദ്രന്‍ ഫേസ്ബുക് പോസ്റ്റില്‍ പറയുന്നത്.

പിതൃതര്‍പ്പണത്തോടനുബന്ധിച്ച്‌ ഫേസ്ബുക്കിലെഴുതിയ കുറിപ്പ് തെറ്റിധാരണ ഉണ്ടാക്കിയെന്ന് അംഗീകരിച്ച്‌ പി ജയരാജന്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് ​ഷെയര്‍ ചെയ്തായിരുന്നു സുരേന്ദ്ര​ന്റെ കുറിപ്പ്. വിശ്വാസികളുടെ തോന്നലുകളെ കുറിച്ചാണ് എഴുതിയതെന്നും അന്ധവിശ്വാസം പ്രോത്സാഹിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ജയരാജന്‍ വ്യക്തമാക്കിയിരുന്നു.

‘സമാന്തര ശ്രീകൃഷ്ണ ജയന്തിയും ഗണേശോത്സവവും ഗുരുദേവജയന്തിയും നടത്തി സംഘപരിവാറിനെ തോല്‍പ്പിക്കാന്‍ നോക്കി അവസാനം വെറും കറിവേപ്പിലയായല്ലോ. അടുത്ത കര്‍ക്കിടകവാവുവരെ പാര്‍ട്ടിയില്‍ ഉണ്ടാവുമോ എന്ന് കാത്തിരുന്നു കാണാം. ജയ് പി. ജെ. ആര്‍മി’ എന്ന് പറഞ്ഞാണ് സുരേ​ന്ദ്രന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.
കുറിപ്പിന്റെ പൂര്‍ണ രൂപം:

പാര്‍ട്ടിയിലെ മുസ്ലിം സഖാക്കള്‍ക്ക് നോമ്ബെടുക്കാം. പള്ളിയില്‍ പോകാം. നമാസ് നടത്താം. ജയരാജന്‍ എന്ന പേരിനാണ് കുഴപ്പം. ജലീലിനും സലാമിനും അന്‍വറിനും പൂമാല. ജയരാജന് ഇണ്ടാസും. റിയാസിനും റഹീമിനും ഷംസീറിനും ശബരിമലയില്‍ യുവതികളെ കയറ്റാന്‍ വാദിക്കാം.

ജയരാജന് പയ്യാമ്ബലത്ത് ചുക്കുവെള്ളം പോലും കൊടുക്കാനാവില്ല. താങ്കള്‍ക്ക് ഇതുതന്നെ വേണം. സമാന്തര ശ്രീകൃഷ്ണ ജയന്തിയും ഗണേശോത്സവവും ഗുരുദേവജയന്തിയും നടത്തി സംഘപരിവറിനെ തോല്‍പ്പിക്കാന്‍ നോക്കി അവസാനം വെറും കറിവേപ്പിലയായല്ലോ. അടുത്ത കര്‍ക്കിടകവാവുവരെ പാര്‍ട്ടിയില്‍ ഉണ്ടാവുമോ എന്ന് കാത്തിരുന്നു കാണാം. ജയ് പി. ജെ. ആര്‍മി.
പി. ജയരാജന്റെ ഫേസ്ബുക് പോസ്റ്റ്:

ജൂലൈ ഇരുപത്തിയേഴിന്റെ ഫേസ്ബുക്‌ പേജിലെ കുറിപ്പില്‍ പിതൃ തര്‍പ്പണം നടത്താനെത്തുന്ന വിശ്വാസികളുടെ തോന്നലുകളെ കുറിച്ചാണ് പ്രതിപാദിച്ചത്. ആ ഭാഗം അന്ധവിശ്വാസത്തെ പ്രോല്‍സാഹിപ്പിക്കുന്നതായി ചില സഖാക്കള്‍ ചൂണ്ടിക്കാണിച്ചു, പാര്‍ട്ടിയും ശ്രദ്ധയില്‍ പെടുത്തി. അത് ഞാന്‍ ഉദ്ദേശിച്ചതെ അയിരുന്നില്ല. എന്നാല്‍ അത് തെറ്റിദ്ധാരണ ഉണ്ടാക്കി എന്ന പാര്‍ട്ടിയുടെ വിമര്‍ശനം അംഗീകരിക്കുന്നു. വ്യക്തിപരമായി ആചാരങ്ങളിലോ അനുഷ്ഠാനങ്ങളിലോ പങ്കെടുക്കാറില്ല. ഞങ്ങളുടെ വീട്ടില്‍ പൂജാമുറിയോ, ആരാധനയോ ഇല്ല. ജീവിതത്തില്‍ ചെറുപ്പകാലത്തിന് ശേഷം ഭൗതികവാദ നിലപാടില്‍ തന്നെയാണ് ഇതേവരെ ഉറച്ച്‌ നിന്നത്.

എന്നാല്‍ വിശ്വാസികള്‍ക്കിടയില്‍ വര്‍ഗ്ഗീയ ശക്തികള്‍ നടത്തുന്ന ഇടപെടലുകളില്‍ ജാഗ്രത വേണമെന്ന എന്‍്റെ അഭിപ്രായമാണ് ആ പോസ്റ്റില്‍ രേഖപ്പെടുത്തിയിരുന്നത്. നാലു വര്‍ഷമായി കണ്ണൂര്‍ പയ്യാമ്ബലം കടപ്പുറത്ത് ഞാനടക്കം നേതൃത്വം കൊടുക്കുന്ന ഐ.ആര്‍.പി.സി.യുടെ ഹെല്‍പ് ഡെസ്ക്‌ പിതൃ തര്‍പ്പണത്തിന് എത്തുന്നവര്‍ക്ക് സേവനം നല്‍കി വരുന്നുണ്ട്. ഇത്തവണയും അത് ഭംഗിയായി നിര്‍വ്വഹിച്ചു. ഇത്തരം ഇടപെടലുകള്‍ ആവശ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *