ആളില്ലാത്ത സമയത്ത് വീട്ടില്‍ അതിക്രമിച്ച്‌ കയറി 16കാരിയെ പീഡിപ്പിക്കാന്‍ ശ്രമം : 43 -കാരന്‍ അറസ്റ്റില്‍

ചടയമംഗലം:പതിനാറുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കള്ളിക്കാട് കോളനിയില്‍നിന്ന് രാജു(43)വിനെയാണ് ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.

മാതാപിതാക്കളില്ലാത്ത സമയത്ത് വീട്ടില്‍ക്കടന്ന് പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. രക്ഷിതാക്കളുടെ പരാതിപ്രകാരമാണ് അറസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *