പൊലീസുകാരെ കബളിപ്പിച്ച്‌ ഒന്നരക്കോടിയുമായി മുങ്ങിയ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

പൊലീസുകാരെ കബളിപ്പിച്ച്‌ പണം തട്ടി മുങ്ങിയ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശി അമീര്‍ ഷാ (43) ആണ് തമിഴ്‌നാട്ടില്‍ നിന്നും പിടിയിലായത്.

ഒന്നരക്കോടി രൂപയുടെ തട്ടിപ്പാണ് ഇയാള്‍ നടത്തിയത്.
2017- 18 കാലത്ത് പൊലീസ് സൊസൈറ്റിയില്‍ നിന്നും സഹപ്രവര്‍ത്തകരെ കൊണ്ട് വായ്പ എടുപ്പിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. ഷെയര്‍ മാര്‍ക്കറ്റില്‍ പണം നിക്ഷേപിച്ച്‌ കൂടുതല്‍ ലാഭമുണ്ടാക്കാമെന്നായിരുന്നു ഇയാളുടെ വാഗ്ദാനം.
ഇങ്ങനെ പലരില്‍ നിന്നുമായി അഞ്ചുലക്ഷം മുതല്‍ 25 ലക്ഷം വരെ ഇയാള്‍ വാങ്ങിയിട്ടുണ്ട്. സൊസൈറ്റിയില്‍ വായ്പ തിരിച്ചടക്കാനുള്ള പ്രതിമാസ തവണയും, 15,000 മുതല്‍ 25,000 രൂപ വരെ ലാഭവും കൊടുക്കാമെന്ന് പറഞ്ഞാണ് അമീര്‍ ഷാ സഹപ്രവര്‍ത്തകരില്‍ നിന്ന് പണം വാങ്ങിയത്.
ഒന്നരക്കോടി തട്ടിയതിന്റെ പരാതികളാണ് ലഭിച്ചിരിക്കുന്നതെങ്കിലും, അമീര്‍ ഷാ ആറ് കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് സൂചന. വകുപ്പതല നടപടി ഉണ്ടാകുമോയെന്ന ഭയത്തിലാണ് തട്ടിപ്പിനിരയായ പൊലീസുകാരില്‍ പലരും പരാതി നല്‍കാത്തതെന്നാണ് റിപ്പോര്‍ട്ട്. പ്രതി ഒളിവില്‍ പോയതോടെ ഇടുക്കി ഡിസിആര്‍ബി കേസന്വേഷണം ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ സര്‍വീസില്‍ നിന്നും പിരിച്ചു വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *