വാഹനത്തില്‍ കറങ്ങി നടന്നു ലഹരി മരുന്ന് വില്പന; മലപ്പുറത്ത് MDMA സംഘത്തെ തന്ത്രപരമായി പിടികൂടി എക്സൈസ് വകുപ്പ്

മലപ്പുറം: വാഹനത്തില്‍ കറങ്ങിനടന്ന് ലഹരിമരുന്ന് വില്‍ക്കുന്ന സംഘത്തെ എക്സൈസ് പിടികൂടി. മലപ്പുറം ജില്ലയില്‍ രണ്ടിടത്തു നിന്നായി 26.3 ഗ്രാം എംഡിഎംഎയും എക്സൈസ് സംഘം പിടികൂടി.

സംഭവവുമായി ബന്ധപ്പെട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എംഡിഎംഎയ്ക്കു പുറമേ 140 ഗ്രാം കഞ്ചാവും നാല് മൊബൈല്‍ ഫോണും 16,950 രൂപയും പ്രതികളില്‍ നിന്നു കണ്ടെടുത്തു.

പെരിന്തല്‍മണ്ണയില്‍ രാമപുരത്ത് വാടക മുറിയില്‍ നിന്നാണു 21.5 ഗ്രാം എംഡിഎംഎയും 140 ഗ്രാം കഞ്ചാവും 4 മൊബൈല്‍ ഫോണും പണവും പിടിച്ചെടുത്തത്. ഇവിടത്തെ താമസക്കാരായ തിരൂര്‍ വൈലത്തൂര്‍ സ്വദേശി ജാഫറലി (37), വടക്കേമണ്ണ പാടത്തുപീടി യേക്കല്‍ മുഹമ്മദ് ഉനൈസ് (25), ചെമ്മങ്കടവ് പൂവന്‍ തൊടി മുഹമ്മദ് മാജിദ് (26), കൂട്ടിലങ്ങാടി മെരു മ്മദ് ഫഹദ് (19) എന്നിവരെ അറസ്റ്റ് ചെയ്തു. കാര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാടകയ്ക്ക് മുറിയെടുത്ത് നൂറു മില്ലിഗ്രാം മുതലുള്ള ചെറു പൊതികളാക്കി വാഹനത്തില്‍ പലയിടങ്ങളില്‍ കറങ്ങിയായിരുന്നു സംഘത്തിന്റെ വില്‍പന.

എക്സൈസ് ഓഫിസര്‍മാര്‍ ആവശ്യക്കാരെന്ന വ്യാജേന സമീപിച്ചാണ് മയക്കുമരുന്ന് സംഘത്തെ വലയിലാക്കിയത്.
ഓണാഘോഷത്തിനു മുന്നോടിയായി മലപ്പുറം എക്സൈസ് ഇന്റലിജന്‍സും കമ്മിഷണര്‍ സ്ക്വാഡും പെരിന്തല്‍മണ്ണ എക്സൈസ് റേഞ്ചും സംയുക്തമായി നടത്തിയ പരിശോധനയിലാണു ലഹരി പിടികൂടിയത്.

തുവ്വൂര്‍ റെയില്‍വേ സ്റ്റേഷനു സമീപത്തു നിന്നു എംഡിഎംഎയുമായി പുലാമന്തോള്‍ പാലൂര്‍ കുളങ്ങരക്കാട്ടില്‍ സലീല്‍ ഉമ്മറിനെ (24) പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റു ചെയ്തു. ഇയാളില്‍ നിന്ന് 4.8 ഗ്രാം എംഡിഎംഎ പിടി കൂടി. ബെംഗളൂരുവില്‍ നിന്നാണ് ഇയാള് എം ഡി എം എ കൊണ്ടുവന്നത് എന്ന് പോലീസ് അറിയിച്ചു.

വളരെ ചെറിയ അളവില്‍ മാത്രം ഉപയോഗിക്കാവുന്നതും കടത്തിക്കൊണ്ട് പോകാനും ഉപയോഗിക്കാനും എളുപ്പവും അതെ സമയം മാരക ലഹരി ലഭിക്കുന്നതുമായതിനാലാണ് സിന്തറ്റിക് ഡ്രഗ്സ് വ്യാപകമാകുന്നത് എന്നും ഇതിന്‍്റെ അന്തര്‍ സംസ്ഥാന കണ്ണികളെ കുറിച്ച്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്നും തുടര്‍ന്നും പരിശോധനകള്‍ നടത്തിവരികയാണ് എന്നും പെരിന്തല്‍മണ്ണ ഡിവൈഎസ്പി .എം സന്തോഷ് കുമാര്‍ അറിയിച്ചു. പ്രതികളെ റിമാന്‍ഡ് ചെയ്തു.

പെരിന്തല്‍മണ്ണ ഡിവൈഎഎസ് പി എം സന്തോഷ്, കരുവാരകുണ്ട് സിഐ സി.കെ.നാസര്‍, എസ്‌ഐമാരായ രവികുമാര്‍, ഷൈലേഷ്, പെരിന്തല്‍മണ്ണ റേഞ്ച് ഇന്‍സ്പെക്ടര്‍ എ. ശ്രീധരന്‍, ഇന്റലിജന്‍സ് ബ്യൂറോ ഇന്‍സ്പെക്ടറും ഉത്തര മേഖല സ്ക്വാഡ് ഇന്‍സ്പെക്ടറുമായ മുഹമ്മദ് ഷഫീഖ്, ഉത്തരമേഖലാ കമ്മീഷണര്‍ സ്ക്വാഡിലെ അംഗ ങ്ങളായ എക്സൈസ് ഇന്‍സ്പെക്ടര്‍ ടി. ഷിജുമോന്‍, പ്രിവന്റീവ് ഓഫിസര്‍ ഷിബു ശങ്കര്‍ ഗ്രേഡ് (പ്രിവന്റീവ് ഓഫിസര്‍ പ്രദീപ്, സി വില്‍ എക്സൈസ് ഓഫിസര്‍മാ രായ നിധിന്‍ ചോമാരി, പി.ബി.വി നീഷ്, പെരിന്തല്‍മണ്ണ റേഞ്ച് അസി.എക്സൈസ് ഇന്‍സ്പെക് ടര്‍ ഹരിദാസന്‍, പ്രിവന്റീവ് ഓഫി സര്‍മാരായ വി.കുഞ്ഞിമുഹമ്മദ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ കെ.എസ്. അരുണ്‍കുമാര്‍, സി. ദിനേഷ്, വി.തേജസ്, വനിത സിവില്‍ എക്സൈസ് ഓഫിസര്‍ സജ്ന എന്നിവരും പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *