പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു : പത്തനംതിട്ടയില്‍ യുവാവ് അറസ്റ്റില്‍

പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കുട്ടിയുടെ അമ്മയുടെ ആണ്‍സുഹൃത്ത് റാന്നി തോട്ടമണ്‍ ആര്യപത്രയില്‍ അനന്തു(26) ആണ് പത്തനംതിട്ട പോലീസിന്റെ പിടിയിലായത്.

16 വയസ്സുള്ള പെണ്‍കുട്ടിയെയും അമ്മയെയും കുറെക്കാലംമുമ്ബ് പിതാവ് ഉപേക്ഷിച്ചുപോയതാണ്.

ഇവര്‍ വാടകവീട്ടില്‍ കഴിയുമ്ബോഴാണ് അനന്തു ഒപ്പം കൂടിയത്. ഒന്നരവര്‍ഷമായി പെണ്‍കുട്ടിയെ പീഡിപ്പിച്ചുവന്ന ഇയാള്‍ കഴിഞ്ഞ അഞ്ചിന് രാത്രി ദേഹോപദ്രവമേല്‍പ്പിച്ചു. ഇതോടെയാണ് വിവരം പുറത്തറിയുന്നത്. നാളുകളായുള്ള ലൈംഗികപീഡനവും ഉപദ്രവവും കുട്ടി പോലീസിനോട് വെളിപ്പെടുത്തി. പോക്സോ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു.

കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിമുമ്ബാകെ ഹാജരാക്കി. പത്തനംതിട്ട പോലീസ് ഇന്‍സ്പെക്ടര്‍ ജിബു ജോണ്‍, കണ്‍ട്രോള്‍ റൂം സബ് ഇന്‍സ്പെക്ടര്‍ മധു, സബ് ഇന്‍സ്പെക്ടര്‍ ജോണ്‍സണ്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *