കൊല്ലം: കൊല്ലത്ത് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 15 വയസുകാരി പ്രസവിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
കുളത്തൂപ്പുഴ മൈലംമൂട്ടിലാണ് സംഭവം. പോക്‌സോ കേസിലെ ഇരയാണ് പ്രസവിച്ചത്. കുളത്തൂപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുളത്തൂപ്പുഴ മൈലംമൂട്ടിലെ സ്വന്തം വീട്ടിലാണ് പെണ്‍കുട്ടി പ്രസവിച്ചത്.
പ്രസവശേഷം കുഞ്ഞുമായി പെണ്‍കുട്ടിയുടെ മാതാവ് പുനലൂര്‍ താലൂക്ക് ആശുപത്രിയിലെത്തി. താനാണ് പ്രസവിച്ചത് എന്ന് പറഞ്ഞാണ് ഇവര്‍ ആശുപത്രിയെ സമീപിച്ചത്. എന്നാല്‍ സംശയം തോന്നിയ ആശുപത്രി ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് കാര്യങ്ങള്‍ വ്യക്തമായത്. ഒടുവില്‍ കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ പൊട്ടിക്കരഞ്ഞു കൊണ്ട് തന്റെ 15 വയസ്സുകാരിയായ മകളാണ് പ്രസവിച്ചതെന്ന് ഇവര്‍ സമ്മതിക്കുകയായിരുന്നു.
15 കാരി പെണ്‍കുട്ടിക്കാണ് ജന്മം നല്‍കിയത്. മാതാവിനും കുഞ്ഞിനും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ല. സംഭവത്തില്‍ കുളത്തുപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 2016 ല്‍ പോക്‌സോ കേസില്‍ ഇരയായ പെണ്‍കുട്ടിയാണ് പ്രസവിച്ചത്. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയൂ എന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
