സൗദിയില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

റിയാദ്: സൗദി അറേബ്യയുടെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.

അടുത്ത വെള്ളിയാഴ്ച വരെ സൗദിയിലെ ചില ഭാഗങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് അറിയിച്ചു.

ചിലയിടങ്ങളില്‍ ശക്തമായ പൊടിക്കാറ്റും പ്രതീക്ഷിക്കുന്നുണ്ട്. അസീര്‍, അല്‍ബാഹ, നജ്‌റാന്‍, ജിസാന്‍, മക്ക, മദീന, ഹായില്‍, തബൂക്ക് മേഖലകളില്‍ നേരിയതോ ശക്തമോ ആയ മഴയും കാറ്റും ഉണ്ടായേക്കുമെന്ന് ഡയറക്ടറേറ്റ് അറിയിച്ചു.

അപകടങ്ങളില്‍പ്പെടാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും വിവിധ മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയ വഴിയും സിവില്‍ ഡിഫന്‍സ് വിഭാഗം പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ഡയറക്ടറേറ്റ് വക്താവ് കേണല്‍ മുഹമ്മദുല്‍ ഹമ്മാദി അഭ്യര്‍ത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *