അമേരിക്ക : മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ വസതിയില്‍ റെയ്ഡ്. ഫ്‌ളോറിഡയിലെ മാര്‍-അ-ലാഗോ എസ്റ്റേറ്റില്‍ എഫ്.ബി.ഐ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയതായി ട്രംപ് തന്നെയാണ് വെളിപ്പെടുത്തിയത്.
ട്രംപിനെതിരായ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ആരംഭിച്ച അന്വേഷണത്തിന്‍റെ ഭാഗമായി വൈറ്റ് ഹൗസില്‍ നിന്ന് ഫ്‌ളോറിഡയിലേക്ക് കൊണ്ടുപോയ ചില രേഖകളുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്.
തന്‍റെ എസ്റ്റേറ്റ് നിലവില്‍ എഫ്.ബി.ഐയുടെ നിയന്ത്രണത്തിലാണെന്നും എന്തിന്റെ പേരിലാണ് റെയ്‌ഡെന്ന് തന്നോട് വ്യക്തമാക്കിയിട്ടില്ലെന്നും ട്രംപ് പ്രതികരിച്ചു.
