പതിനാലുകാരിയായ മകളെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; അച്ഛന്‍ പോലീസ് പിടിയില്‍

അരുവിക്കര: പതിനാലു വയസ്സുകാരിയായ മകളെ പീഡിപ്പിച്ച കേസില്‍ 41കാരനായ അച്ഛന്‍ പോലീസ് പിടിയില്‍. അരുവിക്കര പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

കഴിഞ്ഞ 24-ന് വൈകിട്ടോടെയായിരുന്നു കേസിനാസ്പദമായ സംഭവം. വൈകിട്ട് നാലുമണിയോടെ വീട്ടിലാരുമില്ലാതിരുന്ന സമയത്താണ് കുട്ടിയെ അച്ഛന്‍ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത്.

കുട്ടി സംഭവം അമ്മയോടും സ്കൂളിലെ അധ്യാപികയോടും വിവരം പറഞ്ഞു. ഇവര്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് കുട്ടിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി കേസെടുത്തു. അറസ്റ്റുചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *