ഇര്‍ഷാദിന്റെ കൊലപാതകം ; രണ്ടു പേര്‍കൂടി അറസ്റ്റില്‍

കോഴിക്കോട് സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍.

വയനാട് മേപ്പാടി സ്വദേശികള്‍ ആയ മുബഷീര്‍, ഹിബാസ് എന്നിവര്‍ ആണ് പിടിയിലായത്. ഇര്‍ഷാദിനെ തട്ടിക്കൊണ്ടു പോയി ഒളിവില്‍ പാര്‍പ്പിച്ചവരാണ് ഇവര്‍. ഇതോടെ കേസില്‍ അറസ്റ്റില്‍ ആയവരുടെ എണ്ണം 9 ആയി.

പന്തിരിക്കര ഇര്‍ഷാദ് കൊലപാതകക്കേസിലെ മൂന്ന് പ്രതികള്‍ കല്‍പ്പറ്റ സിജെഎം കോടതിയില്‍ കീഴടങ്ങിയിരുന്നു. പ്രതികളെ കേസ് നടക്കുന്ന അധികാര പരിധിയിലെ കോടതിയില്‍ ഹാജരാക്കാനും കോടതി ഉത്തരവിട്ടിരുന്നു.
ഏതാനും ദിവസം മുന്‍പാണ് ഇര്‍ഷാദ് മരിച്ചെന്ന വിവരം പുറത്ത് വരുന്നത്. ആഴ്ചകള്‍ക്ക് മുന്‍പ് കൊയിലാണ്ടി നിന്നും കണ്ടെടുത്ത മൃതദേഹം ഇന്‍ഷാദിന്റേതാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *