ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീയെ ആക്രമിച്ച്‌ മാല കവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റില്‍

തൃശൂര്‍: വെള്ളിക്കുളങ്ങര വീരന്‍ചിറയില്‍ ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീയെ ആക്രമിച്ച്‌ മാല കവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റില്‍.

കൊച്ചിയില്‍ ഡ്രൈവറായ വയനാട് അമ്ബലവയല്‍ സ്വദേശി ഷാജഹാനാണ് പിടിയിലായത്. ജുലൈ ഇരുപത്തിയേഴിനായിരുന്നു കേസിനാസ്പദമായ സംഭവം. വെള്ളിക്കുളങ്ങര സ്വദേശിയായ സ്ത്രീയാണ് ആക്രമിക്കപ്പെട്ടത്. തനിച്ചു താമസിച്ചിരുന്ന സ്ത്രീയുടെ വീട്ടില്‍ മരംവെട്ടാന്‍ പണ്ട് പ്രതി എത്തിയിരുന്നു.

അങ്ങനെയാണ്, ഒറ്റയ്ക്കു താമസിക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടത്. അടുക്കള വാതില്‍ അകത്തുക്കയറി ആക്രമിച്ച ശേഷം മാലയുമായി രക്ഷപ്പെടുകയായിരുന്നു. കര്‍ണാടകത്തിലേക്ക് ഒളിവില്‍ പോകാന്‍ ശ്രമിക്കുമ്ബോഴാണ് ചാലക്കുടി പൊലീസ് പ്രതിയെ പിടികൂടിയത്. പ്രതിയെ വീട്ടില്‍ എത്തിച്ച്‌ തെളിവെടുത്തു. വയനാട്ടില്‍ ഒട്ടേറെ അടിപിടി കേസുകളില്‍ പ്രതിയാണ് ഷാജഹാന്‍. കവര്‍ച്ച ചെയ്ത മാല ഷാജഹാന്‍, മലപ്പുറം തിരൂരിലുള്ള ഒരു ജ്വല്ലറിയില്‍ വിറ്റു. ഈ പണം ഉപയോഗിച്ച്‌ ആര്‍ഭാട ജീവിതം നയിച്ചു വരികയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *