ജാമ്യത്തിനായി ടീസ്ത സെതല്‍വാദ് സുപ്രീം കോടതിയില്‍

ഗുജറാത്ത് ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് സുപ്രിംകോടതിയെ സമീപിച്ച്‌ സാമൂഹിക പ്രവര്‍ത്തക ടീസ്ത സെതല്‍വാദ്.

ജാമ്യാപേക്ഷ ഈ മാസം 22 ന് പരിഗണിക്കും. ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം പരിഗണിക്കുന്നത്.

ഗുജറാത്ത് കലാപക്കേസുമായി ബന്ധപ്പെട്ട് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്ര മോദി അടക്കമുള്ളവര്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചെന്നാണ് ടീസ്ത സെതല്‍വാദ് ,മുന്‍ ഐപിഎസ് ഉദ്യോഗസ്ഥരായ സഞ്ജീവ് ഭട്ട്, ആര്‍ബി ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെയുള്ള കേസ്. കഴിഞ്ഞ ജൂണ്‍ 25ന് അഹമ്മദാബാദ് ക്രൈംബ്രാഞ്ചാണ് ടീസ്തയെയും ശ്രീകുമാറിനെയും അറസ്റ്റ്‌ചെയ്തത്. ഗൂഢാലോചന ആരോപിച്ച്‌ എസ്‌ഐടിയുടെ ക്ലീന്‍ ചിറ്റ് ചോദ്യം ചെയ്ത് സാക്കിയ ജാഫ്രി സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി തള്ളിയതിനു തൊട്ടുപിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വ്യാജ ആരോപണങ്ങളും തെളിവുകളുമുണ്ടാക്കിയര്‍വര്‍ക്കെതിരെ നിയമനടപടിയെടുക്കാമെന്ന കോടതി നിര്‍ദേശത്തിനു പിന്നാലെയാണ് നടപടിയുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *