സംസ്ഥാന സര്‍ക്കാരിന്‍റെ ഓണക്കിറ്റ് വിതരണം ചൊവ്വാഴ്ച മുതല്‍ തുടങ്ങും

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്‍റെ ഓണക്കിറ്റ് വിതരണം ചൊവ്വാഴ്ച മുതല്‍ തുടങ്ങും. തുണി സഞ്ചി ഉള്‍പ്പടെ 14 ഇനങ്ങളാണ് ഭക്ഷ്യക്കിറ്റില്‍ ഉള്ളത്.

കിറ്റിന്‍റെ പാക്കിംഗ് എണ്‍പത് ശതമാനവും പൂര്‍ത്തിയായതായി സപ്ലൈക്കോ അറിയിച്ചു. ഇത്തവണ പപ്പടത്തിനും ശര്‍ക്കരയ്ക്കും പകരം മില്‍മ നെയ്യും ക്യാഷു കോര്‍പ്പറേഷനിലെ കശുവണ്ടി പരിപ്പും ആണ് കിറ്റില്‍ ഉണ്ടാവുക.

മില്‍മയില്‍ നിന്ന് നെയ്യ്, ക്യാഷു കോര്‍പ്പറേഷനില്‍ നിന്ന് കശുവണ്ടി പരിപ്പ്, സപ്ലൈക്കോയുടെ ശബരി ബ്രാന്‍ഡ് ഉത്പന്നങ്ങള്‍ എന്നിവയാണ് പ്രധാനമായും ഉള്ളത്‌.14 ഉത്പന്നങ്ങള്‍ അടങ്ങിയ കിറ്റിന് 434 രൂപയാണ് കുറഞ്ഞ ചെലവ്. പഞ്ചസാരയും ചെറുപയറും തുവരപരിപ്പും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളതാണ്. ലോഡിംഗ് വണ്ടിക്കൂലി ഉള്‍പ്പടെ 447 രൂപയുടെ കിറ്റ് എല്ലാ ജില്ലകളിലും തയ്യാറായി.

Leave a Reply

Your email address will not be published. Required fields are marked *