ബഫര്‍സോണ്‍: കരിദിനം ആചരിച്ച്‌ കര്‍ഷക സംഘടനകള്‍

കൊച്ചി : ബഫര്‍ സോണ്‍ വിഷയത്തില്‍ കര്‍ഷക സംഘടനകള്‍ കരിദിനം ആചരിക്കുകയാണ്. കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ മേല്‍നോട്ടത്തില്‍ 61 കര്‍ഷക സംഘടനകള്‍ ചേര്‍ന്ന് രൂപീകരിച്ച കേരള കര്‍ഷക അതിജീവന സംയുക്ത സമിതിയു നേതൃത്വത്തിലാണ് കരിദിനം.

ഇതിനൊപ്പം ജില്ലാ മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്. ബഫര്‍ സോണ്‍ മേഖലകളിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം. വയനാട്, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, ഇടുക്കി, എറണാകുളം, പത്തനംതിട്ട ജില്ലകളിലാണ് കരിദിനം ആചരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *