മോസ്കോ: യുക്രെയ്ന് ഉപേക്ഷിച്ച് റഷ്യയിലെത്തുന്നവര്ക്കു സാന്പത്തിക സഹായം പ്രഖ്യാപിച്ച് പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്.
യുക്രെയ്ന് വിടാന്‍ നിര്ബന്ധിതരായവര്, ഭിന്നശേഷിക്കാര്‍, ഗര്‍ഭിണികള്‍ തുടങ്ങിവര്‍ക്കു മാസം പതിനായിരം റൂബിള്‍ (170 ഡോളര്‍) വച്ചു ലഭിക്കും. യുക്രെയ്നിലെ ഡോണറ്റ്സ്ക്, ലുഹാന്‍സ് വിമതപ്രദേശങ്ങളില്നിന്നെത്തുന്നവര്ക്കും ഈ ആനുകൂല്യം ലഭിക്കും.
യുക്രെയ്ന്കാര്ക്കു റഷ്യന്പാസ്പോര്ട്ടും നല്‍കിവരുന്നുണ്ട്. കീഴടക്കിയ യുക്രെയ്ന് പ്രദേശങ്ങള്‍ റഷ്യയോടു കൂട്ടിച്ചേര്‍ക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണിതെന്നു യുഎസും പാശ്ചാത്യരും ആരോപിക്കുന്നു.
