പരപ്പനങ്ങാടിയില്‍ ഭീതിപരത്തിയ കുറുക്കനെ വനംവകുപ്പ്‌ പിടികൂടി

പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗരസഭയില്‍ പുത്തന്‍പീടികക്ക്‌ പടിഞ്ഞാറ്‌ ഭാഗങ്ങളില്‍ കുറുക്കന്‍ ശല്യം രൂക്ഷമായതിനെ തുടര്‍ന്ന്‌ നിലമ്ബൂര്‍ ഫോറസ്‌റ്റ് ആര്‍.ആര്‍.ടി വിഭാഗം സ്‌ഥാപിച്ച കെണിയില്‍ കുറുക്കന്‍ കുടുങ്ങി.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ പേയിളകിയ കുറുക്കന്‍മാര്‍ കടിച്ച്‌ അഞ്ച്‌ പശുക്കളും ഒരു വളര്‍ത്തുനായയും ചത്തിരുന്നു. കുറുക്കന്‍ ഭീതി കാരണം പ്രദേശത്ത്‌ കോഴികളെ വളര്‍ത്താന്‍ പറ്റാത്ത നിലയിലായിരുന്നു. കുറുക്കന്മാരുടെ കടിയേറ്റ്‌ നിരവധി പേര്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയും തേടിയിട്ടുമുണ്ട്‌. ആളൊഴിഞ്ഞ ഒരു പറമ്ബിലുണ്ടായിരുന്ന കുറുക്കന്‍മാര്‍ പെട്ടെന്ന്‌ പെറ്റുപെരുകി പലതിനും പേയിളകി ജനജീവിതം ദുസ്സഹമാക്കിയപ്പോഴാണ്‌ വനം വകുപ്പിന്റെ സഹായം തേടിയത്‌.വന്യജീവികളുടെ അക്രമത്തില്‍ ചത്ത പശു അടക്കമുള്ള വളര്‍ത്തുമൃഗങ്ങളുടെ ഉടമസ്‌ഥര്‍ക്ക്‌ സര്‍ക്കാര്‍ ഫോറസ്‌റ്റ് വകുപ്പു മുഖേന നഷ്‌ടപരിഹാരം നല്‍കുമെന്ന്‌ ഫോറസ്‌റ്റ് ബി.എഫ്‌.ഒ. അബ്‌ദുല്‍ കരീം പറഞ്ഞു. ഇതിന്‌ ഫോറസ്‌റ്റ് വകുപ്പിന്റെ വെബ്‌ സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ നല്‍കുവാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.ബീറ്റ്‌ ഫോറസ്‌റ്റ് ഓഫീസര്‍മാരായ ശ്രീകുമാര്‍, സുമിത്‌ ,ഫോറസ്‌റ്റ് വാച്ചര്‍ സതീഷ്‌ കുമാര്‍, വാച്ചര്‍ അസീസ്‌ ഡ്രൈവര്‍ വിശ്വനാഥന്‍, എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *