ഗവര്‍ണര്‍ക്ക് ബില്ലുകളില്‍ ഒപ്പിടാതിരിക്കാനാവില്ല -സ്പീക്കര്‍

നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ ഒപ്പിടാതിരിക്കാന്‍ ഗവര്‍ണര്‍ക്കാവില്ലെന്ന് സ്പീക്കര്‍ എ.എന്‍.

ഷംസീര്‍. കണ്ണൂര്‍ പ്രസ് ക്ലബില്‍ മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യക്തിപരമായി അഭിപ്രായങ്ങളുണ്ടാകും. എന്നാല്‍, സര്‍ക്കാറും ഗവര്‍ണറും തമ്മില്‍ നല്ല സഹകരണമാണുള്ളത്. സര്‍വകലാശാല നിയമ (ഭേദഗതി) ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടുമെന്നാണ് വിശ്വാസം. ഒപ്പിടേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണ്. ജനാധിപത്യത്തില്‍ ജനങ്ങളാണ് യജമാനന്മാര്‍. ജനപ്രതിനിധികള്‍ പാസാക്കുന്ന നിയമം ഗവര്‍ണറും അംഗീകരിക്കണം.

സഭാസമ്മേളനം ചേരുന്ന കാര്യത്തില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്താണ് കേരളം. വര്‍ഷത്തില്‍ 55 -60 ദിവസം വരെ കേരള നിയമസഭ ചേരാറുണ്ട്. കോവിഡ് കാലത്തുപോലും 61 ദിവസം ചേര്‍ന്നത് കേരള നിയമസഭയെ വേറിട്ട് നിര്‍ത്തുന്നു. ലോക്സഭയും രാജ്യസഭയുമൊക്കെ ചര്‍ച്ചയില്ലാതെ നിയമം പാസാക്കുന്നത് സംബന്ധിച്ച്‌ ആക്ഷേപം നിലനില്‍ക്കുമ്ബോള്‍ കേരള നിയമസഭയുടെ ഈ മാതൃക ഉയര്‍ത്തിക്കാണിക്കാം. നിയമനിര്‍മാണങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന സഭയാണ് കേരളത്തിലേത് -ഷംസീര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *