യൂറോപ്പിലെ ഊര്‍ജ്ജ പ്രതിസന്ധിക്ക് ഉത്തരവാദിത്വമില്ല; പുടിന്‍

മോസ്‌കോ: യൂറോപ്പിനുണ്ടായിരിക്കുന്ന ഊര്‍ജ്ജ പ്രതിസന്ധിക്ക് തങ്ങളല്ല ഉത്തരവാദിയെന്ന് പുടിന്‍. യൂറോപ് നോര്ഡ് സ്ട്രീം പൈപ്പ് ലൈന്‍ തുറന്നാല്‍ തീരുന്ന പ്രശ്‌നമേയുള്ളുവെന്നും പുടിന്‍ പറഞ്ഞു.

യൂറോപ് പ്രകൃതി വാതകത്തിനായി റഷ്യയെയാണ് ആശ്രയിച്ചിരുന്നത്. യുദ്ധം ആരംഭിച്ചതോടെ റഷ്യന്‍ കമ്ബനിയായ ഗാസ്‌പ്രോം നോര്‍ഡ് സ്ട്രീം-1 പൈപ്പ് ലൈന്‍ പൂട്ടുകയായിരുന്നു. എന്നാല്‍ നോര്‍ഡ് സ്ട്രീം-2 എന്ന പൈപ്പ് ശൃംഖല തുറന്നാല്‍ വാതകം യഥേഷ്ടം ലഭിക്കുമെന്നും റഷ്യ പറഞ്ഞു.

എന്നാല്‍ റഷ്യയ്‌ക്കെതിരായ ഉപരോധം തീരുമാനിച്ചതോടെയാണ് രണ്ടാം പൈപ്പ് ലൈന്‍ യൂറോപ് അടച്ചത്. ഇതിന് ബദലായിട്ടാണ് റഷ്യ ഒന്നാം നമ്ബര്‍ പൈപ്പ് ലൈന്‍ അടച്ചത്. 55 ബില്യണ്‍ ക്യൂബിക് മീറ്റര്‍ വാതകമാണ് പ്രതിവര്‍ഷം യൂറോപ്പ് എടുത്തിരുന്നതെന്നും പുടിന്‍ പറഞ്ഞു. ഇതിനൊപ്പം ഹരിത ലോകത്തിന്റെ പേരില്‍ നയവ്യത്യാസം ഉണ്ടായതോടെ ഫോസില്‍ ഇന്ധനങ്ങളും യൂറോപ് നിര്‍ത്തി.

Leave a Reply

Your email address will not be published. Required fields are marked *