കല്‍പ്പറ്റ: ബൈക്ക് കത്തിച്ച കേസിലെ മുഖ്യപ്രതി പിടിയിലായി.
വൈത്തിരി സ്വദേശിയായ കെ.സി. സാജന് എന്നയാളുടെ ബൈക്ക് മോഷ്ടിച്ച് കത്തിച്ചു കളഞ്ഞ കേസിലെ മുഖ്യപ്രതിയായ കോളിച്ചാല്‍ ഉകേരി വീട്ടില്‍ ഷാനവാസ് (18) എന്നയാളെയാണ് വൈത്തിരി പോലീസ് പിടികൂടിയത്.
ഈ മാസം 14ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. വൈത്തിരി കരിമ്ബന്‍ കണ്ടി പ്രദേശത്ത് കത്തി നശിച്ച നിലയില്‍ കണ്ടെത്തിയ ബൈക്കിനെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എസ്.ഐമാരായ പി. സത്യന്, സലീം, പോലീസ് ഉദാ്യേഗസ്ഥരായ രാകേഷ് കൃഷ്ണന് താഹിര്‍, ആഷ്ലിന് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
