കൊച്ചി: തിരുവനന്തപുരം കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ മകളുടെ മുന്നിലിട്ടു പിതാവിനെ മര്‍ദിച്ച സംഭവത്തില്‍ കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടറോടു ഹൈക്കോടതി അടിയന്തര റിപ്പോര്‍ട്ട് തേടി.
മകളുടെ കണ്സഷന് ടിക്കറ്റ് പുതുക്കാനെത്തിയ പിതാവ് ആമച്ചല്‍ സ്വദേശി പ്രേമനനാണ് മര്‍ദനമേറ്റത്.
മാധ്യമങ്ങളില്‍നിന്ന് സംഭവമറിഞ്ഞ ജസ്റ്റീസ് ദേവന് രാമചന്ദ്രന് കെഎസ്ആര്‍ടിസിയുടെ അഭിഭാഷകന് ദീപു തങ്കന് മുഖേനയാണ് റിപ്പോര്‍ട്ട് തേടിയത്. കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഈ ബെഞ്ചിലാണ്. ഇതു സംബന്ധിച്ച് സിംഗിള്‍ ബെഞ്ച് സ്വമേധയാ ഹര്‍ജി പരിഗണിച്ചേക്കും.
