മന്ത്രിസഭയുടെ തീരുമാനം നിരസിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും രാജ്ഭവനിലെ വാര്‍ത്താ സമ്മേളനം അസാധാരണവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഗവര്‍ണര്‍ നിന്നു കൊണ്ടു പറയുന്ന കാര്യങ്ങള്‍ ഇപ്പോള്‍ ഇരുന്നുകൊണ്ട് പറയുന്നു. ഗവര്‍ണര്‍ സജീവ രാഷ്ട്രീയത്തില്‍ ഇടപെടാത്ത ആളാകണമെന്നും കോടതി വിധികളില്‍ പറയുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോടതി വിധികള്‍ കാറ്റില്‍ പറത്തുന്ന സംഭവങ്ങള്‍ വിപത്കരമാണ്. ഗവര്‍ണര്‍ വാരിക്കോരി ആര്‍ എസ് എസിനെ പ്രശംസിച്ചുവെന്നും ഗവര്‍ണറുടെ ഓഫീസിനെ രാഷ്ട്രീയ ഉപചാപ കേന്ദ്രമാക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ആര്‍ എസ് എസിനോട് കേരളത്തിലെ ജനങ്ങള്‍ക്ക് വ്യക്തമായ നിലപാട് ഉണ്ടെന്നും ഗാന്ധിജി വധിക്കപ്പെട്ടപ്പോള്‍ നിരോധിക്കപ്പെട്ട സംഘടനയാണ് ആര്‍ എസ് എസ്സ് എന്നും മുഖ്യമന്ത്രി പറഞ്ഞു.
63-ലെ റിപ്പബ്‌ളിക്ക് പരേഡില്‍ ആര്‍ എസ് എസിനെ പങ്കെടുപ്പിച്ചെന്ന ഗവര്‍ണറുടെ വാദം ശരിയാണോ എന്നും അത്തരം രേഖകളോ തെളിവുകളോ ഇല്ലെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. ആര്‍ എസ് എസ്സിന്റെ ഒടി സി ക്യാമ്ബുകളില്‍ അദ്ദേഹം പങ്കെടുത്ത കാര്യവും ഗവര്‍ണര്‍ പറയുന്നു. ചരിത്ര കോണ്‍ഗ്രസില്‍ ചരിത്ര വിരുദ്ധമായ പരാമര്‍ശങ്ങള്‍ ഗവര്‍ണറുടെ ഭാഗത്ത് നിന്ന് ഉണ്ടായെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
