സവര്‍ക്കര്‍ ഫോട്ടോ കേരളത്തിലെ കോണ്‍ഗ്രസിന്‌ ആവേശമേകുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: ആഎസ്‌എസ് ആഭിമുഖ്യമുള്ളവര്‍ക്ക് സവര്‍ക്കറുടെ ഫോട്ടോ ആവേശമുളവാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ആ ആവേശമുള്‍ക്കൊള്ളുന്ന മാനസികാവസ്ഥയിലേക്ക് കേരളത്തിലെ കോണ്‍ഗ്രസ് എത്തിച്ചേര്‍ന്നിരിക്കുന്നു. കോണ്‍ഗ്രസ് പ്രചരണത്തില്‍ സവര്‍ക്കറുടെ ഫോട്ടോ ഉപയോഗിക്കുന്ന മാനസികാവസ്ഥ മതനിരപേക്ഷ മനസുള്ളവരില്‍ ആശ്ചര്യമുളവാക്കുന്നു. സംസ്ഥാനത്തെ കോണ്‍ഗ്രസ്– ബിജെപി യോജിപ്പിന്റെ പ്രതിഫലനമാണ് രാഹൂല്‍ ഗാന്ധിയുടെ യാത്രയ്ക്കായി ആലുവയില്‍ സ്ഥാപിച്ച പോസ്റ്ററിലും കാണാനാകുന്നത്. അറിയപ്പെടുന്ന കോണ്‍ഗ്രസ് നേതാവാണ് ചന്ദ്രശേഖര ആസദിനെപോലുള്ള സ്വാതന്ത്ര സമര സേനാനികളുടെ ഫോട്ടോയ്ക്കൊപ്പം സവര്‍ക്കറുടെ ഫോട്ടോ വയ്ക്കുന്നതെത്. ഇത് പ്രത്യേക മാനസികാവസ്ഥയാണ്. കേരള ലെജിസ്ലേച്ചര്‍ സെക്രട്ടറിയറ്റ് സ്റ്റാഫ് അസോസിയേഷന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

രാജ്യത്താകെ കൊണഗ്രസിന് ഈ മനോഭാവമാണ്. അനേകം നേതാക്കള്‍ ബിജെപിയിലെത്തി. പഴയ അഖിലേന്ത്യാ കോണ്‍ഗ്രസ് നേതാക്കളും, കേന്ദ്രമന്ത്രിമാരും, സംസ്ഥാന മുഖ്യമന്ത്രിമാരും, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍മാരുമടക്കം വലിയ നേതൃനിരയാണ് ബിജെപിയില്‍ അണിനിരന്നു. ബിജെപി മന്ത്രിമാരും, പാര്‍ലമെന്റ അംഗങ്ങളായും, ഭാരവാഹികളായും പ്രവര്‍ത്തിക്കുന്നു. വര്‍ഗീയതയെ, അതായിതന്നെകണ്ട് ചെറുക്കാന്‍ വിട്ടുവീഴ്യില്ലാത്ത സമീപനം സ്വീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകാത്തതാണ് കാരണം. ഗുണഫലം ബിജെപി അനുഭവിക്കുന്നു.
രാഹൂല്‍ ഗാന്ധി നടത്തം ആരംഭിച്ചപ്പോള്‍ ഗോവയില്‍ ഉള്ള കോണ്‍ഗ്രസും ഇല്ലാതാകുന്ന സ്ഥിതിയായി. എംഎല്‍എമാര്‍ കൂട്ടമായി ബിജെപിയിലേക്ക് ചേക്കേറി. അപ്പോഴും കേരളത്തെ ഇടതുപക്ഷത്തുനിന്ന് അടര്‍ത്തിയെടുക്കാനാകുമോയെന്നാണ് രാഹൂഗാന്ധിയുടെ നൊട്ടം.
ആര്‍എസ്‌എസും സംഘപരിവാറും അജണ്ട കൃത്യമായി നടപ്പാക്കുന്നു. മതനിരപേക്ഷത പൂര്‍ണമായും തകര്‍ക്കുന്നു.

രാജ്യത്തെ മതാധിഷ്ടിതമാക്കാനാണ് നോട്ടം. സ്വാതന്ത്ര സമര ഘട്ടത്തിലാണ് ആര്‍എസ്‌എസ് പിറന്നുവീഴുന്നത്. അവര്‍ എന്നും വര്‍ഗീയതമാത്രം പ്രചരിപ്പിച്ചു. ആദ്യം ദ്വിരാഷ്ട്ര വാദം ഉന്നയിക്കുന്നത് സവര്‍ക്കറാണ്. ആര്‍എസ്‌എസ് അംഗീകരിച്ച നയങ്ങള്‍ പലതും ലോകത്തിന്റെ പലഭാഗത്തുനിന്ന് കടമെടുത്തതാണ്. ഇന്ത്യയില്‍ ന്യുനപക്ഷങ്ങളെയും കമ്മ്യുണിസ്റ്റുകാരെയും ആഭ്യന്തര ശത്രുക്കളായികണ്ട് ഇല്ലാതാക്കാനുള്ള ആര്‍എസ്‌എസ് രീതി ഹിറ്റ്ലറില്‍നിന്ന് കടെമടുത്ത ആശയമാണ്. ആഭ്യന്തര ശത്രുക്കളെ കായികമായി ഇല്ലാതാക്കാനുള്ള പരിശീലന രീതി ആര്‍എസ്‌എസുകാരന്‍ സായത്തമാക്കുന്നത് മുസോളിനിയില്‍നിന്ന് കടമെടുത്ത ഫാസിസ്റ്റ് സംഘടനാ രീതിയില്‍നിന്നും. അവര്‍ ആര്‍ഷഭാരത സംസ്കൃതിയെ അംഗീകരിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *