ഗ​വ​ര്‍​ണ​ര്‍ ലോ​ക്സ​ഭാ മ​ത്സ​ര​ത്തി​നി​റ​ങ്ങി​യാ​ല്‍ സ്വാ​ഗ​തം ചെ​യ്യാ​ന്‍ മ​ടി​ക്കി​ല്ല: പി​ണ​റാ​യി വി​ജ​യ​ന്‍

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഗ​​​വ​​​ര്‍​​​ണ​​​ര്‍ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ന്‍ ലോ​​​ക്സ​​​ഭ​​​യി​​​ലേ​​​ക്ക് മ​​​ത്സ​​​രി​​​ക്കാ​​​നി​​​റ​​​ങ്ങി​​​യാ​​​ല്‍ സ്വാ​​​ഗ​​​തം ചെ​​​യ്യാ​​​ന്‍ മ​​​ടി​​​ക്കി​​​ല്ലെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍.

അ​​​യ്യ​​​ന്‍​​​കാ​​​ളി ഹാ​​​ളി​​​ല്‍ കേ​​​ര​​​ള ലെ​​​ജി​​​സ്ലേ​​​ച്ച​​​ര്‍ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് സ്റ്റാ​​​ഫ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ 64-ാം വാ​​​ര്‍​​​ഷി​​​ക സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി.

ഗ​​​വ​​​ര്‍​​​ണ​​​ര്‍ ഉ​​​ട​​​ന്‍ രാ​​​ഷ്‌ട്രീയ​​​ത്തി​​​ലി​​​റ​​​ങ്ങു​​​മെ​​​ന്ന സൂ​​​ച​​​ന പ​​​ല ത​​​വ​​​ണ ന​​​ല്‍​​​കി​​​ക്ക​​​ഴി​​​ഞ്ഞു. ജ​​​ന​​​ങ്ങ​​​ളു​​​ടെ ഇ​​​ട​​​യി​​​ലേ​​​ക്കി​​​റ​​​ങ്ങു​​​മെ​​​ന്ന് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​വും അ​​​ദ്ദേ​​​ഹം വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ഏ​​​തു ബ​​​ഹു​​​മാ​​​ന്യ​​​ന്‍ ബി​​​ജെ​​​പി​​​ക്കൊ​​​പ്പം ചേ​​​ര്‍​​​ന്നാ​​​ലും ജ​​​ന​​​ങ്ങ​​​ള്‍ അ​​​തി​​​ന് അ​​​നു​​​സ​​​രി​​​ച്ച നി​​​ല​​​പാ​​​ട് സ്വീ​​​ക​​​രി​​​ക്കും.

സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ അ​​​ധി​​​കാ​​​രം ക​​​വ​​​രു​​​ന്ന നി​​​ല​​​പാ​​​ടാ​​​ണ് കേ​​​ന്ദ്ര സ​​​ര്‍​​​ക്കാ​​​ര്‍ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്. അ​​​തി​​​നൊ​​​പ്പം സം​​​സ്ഥാ​​​ന​​​ത്തെ ശ്വാ​​​സം​​​മു​​​ട്ടി​​​ക്കാ​​​നും സാ​​​ന്പ​​​ത്തി​​​ക​​​മാ​​​യി ഞെ​​​രു​​​ക്കാ​​​നാ​​​കു​​​മോ​​​യെ​​​ന്ന് നോ​​​ക്കു​​​ന്നു. ഈ ​​​താ​​​ത്പ​​​ര്യ​​​ങ്ങ​​​ളി​​​ല്‍ പ​​​ല​​​തും ഗ​​​വ​​​ര്‍​​​ണ​​​ര്‍ മു​​​ഖേ​​​ന ന​​​ട​​​പ്പാ​​​ക്കാ​​​നാ​​​ണ് ശ്ര​​​മം.​​ സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​ക​​​സ​​​നക്കുതി​​​പ്പി​​​നു ത​​​ട​​​യി​​​ടാ​​​ന്‍ ബി​​​ജെ​​​പി​​​യും യു​​​ഡി​​​എ​​​ഫും ശ്ര​​​മി​​​ക്കു​​​ക​​​യാ​​​ണ്. അ​​​തി​​​ന്‍റെ കൂ​​​ടെ താ​​​നു​​​മു​​​ണ്ടെ​​​ന്നു പ​​​റ​​​ഞ്ഞ് ഗ​​​വ​​​ര്‍​​​ണ​​​റും പ​​​ങ്കുചേ​​​രു​​​ന്ന​​​താ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

സ്വാ​​​ത​​​ന്ത്ര്യ​​​സ​​​മ​​​ര​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത് ദു​​​ര്‍​​​വ്യ​​​യമാ​​​ണെ​​​ന്ന് ആ​​​ര്‍​​​എ​​​സ്‌എ​​​സി​​​ന്‍റെ ഗു​​​രു​​​ജി ഗോ​​​ള്‍​​​വാ​​​ള്‍​​​ക്ക​​​ര്‍ ഹി​​​ന്ദു​​​ക്ക​​​ളോ​​​ട് ഉ​​​പ​​​ദേ​​​ശി​​​ച്ചു. പി​​​ന്നീ​​​ട് യാ​​​ദൃ​​​ച്ഛിക​​​മാ​​​യി അ​​​റ​​​സ്റ്റി​​​ലാ​​​യ​​​പ്പോ​​​ള്‍ മാ​​​പ്പ് എ​​​ഴു​​​തി ന​​​ല്‍​​​കി ര​​​ക്ഷ​​​പ്പെ​​​ട്ടു. ഇ​​​ത്ത​​​രം ആ​​​ളു​​​ക​​​ളെ ബി​​​ജെ​​​പി സ്വാ​​​ത​​​ന്ത്ര്യസ​​​മ​​​ര സേ​​​നാ​​​നി​​​ക​​​ളാ​​​യി അ​​​വ​​​ത​​​രി​​​പ്പി​​​ച്ചാ​​​ല്‍ എ​​​ങ്ങ​​​നെ അം​​​ഗീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി ചോ​​​ദി​​​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *