കെഎസ്ആര്‍ടിസി ഡ്യൂട്ടി പരിഷ്‌കരണത്തിന് സ്റ്റേ ഇല്ല; ലാഭകരമാക്കാനുള്ള നീക്കം തടയരുതെന്ന് തൊഴിലാളികളോട് കോടതി

കൊച്ചി: കെഎസ്ആര്‍ടിസി ഡ്യൂട്ടി പരിഷ്‌കരണം സ്റ്റേ ചെയ്യാതെ ഹൈക്കോടതി. സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന തൊഴിലാളികളുടെ ആവശ്യം ഹൈക്കോടതി തള്ളി. കെഎസ്ആര്‍ടിസിയെ ലാഭകരമാക്കാന്‍ നടത്തുന്ന പരിഷ്‌കാരങ്ങളെ തൊഴിലാളികള്‍ തടസ്സപ്പെടുത്തരുതെന്ന് വ്യക്തമാക്കിയാണ് സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി തള്ളിയത്.
കാട്ടാക്കടയില്‍ അച്ഛനെയും മകളേയും കെഎസ്ആര്‍ടിസി ജീവനക്കാര്‍ ആക്രമിച്ച സംഭവത്തില്‍ സ്വീകരിച്ച നടപടികളില്‍ കോടതി തൃപ്തി രേഖപ്പെടുത്തി. ഇക്കാര്യത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ കാര്യക്ഷമമായി നടക്കണം എന്നും കോടതി നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *