യാംബു: താമസസ്ഥലത്തുനിന്ന് വീണ് ശരീരം തളര്‍ന്ന മലയാളിയെ വിദഗ്ധ ചികിത്സക്കായി നാട്ടിലെത്തിക്കാന്‍ സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്ത്.
കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശിയായ പറമ്ബുവീട്ടില് ജിതേശ് പോളിനെയാണ് (41) നാട്ടിലെത്തിക്കാന്‍ ജിതേശിന്റെ സുഹൃത്തുക്കളും മറ്റു സാമൂഹിക, സന്നദ്ധ സംഘടന പ്രവര്‍ത്തകരും വഴിയൊരുക്കുന്നത്. സ്വകാര്യ കമ്ബനി ജോലിക്കാരനായിരുന്ന ജിതേശ് ഒരാഴ്ച മുമ്ബ് വീണ സന്ദര്‍ഭത്തില്‍തന്നെ സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ യാംബു സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു.
അഞ്ച് ദിവസത്തോളം അവിടെ ചികിത്സ തുടര്‍ന്നെങ്കിലും അരക്കുകീഴെ തളര്‍ന്ന അവസ്ഥക്ക് കാര്യമായ മാറ്റമില്ലാത്തതിനാല്‍ വിദഗ്ധ ചികിത്സക്ക് നാട്ടിലേക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു.
ഇന്‍ഷുറന്‍സ് കാര്‍ഡ് ഇല്ലാത്തതും ജിതേശിന് സൗദിയില്‍ വിദഗ്ധ ചികിത്സക്ക് പ്രയാസം നേരിട്ടു. ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ജിതേശ് സാമൂഹിക പ്രവര്‍ത്തകരുടെ പരിചരണത്തില്‍ ഇപ്പോള്‍ ഒരു ക്യാമ്ബിലാണുള്ളത്.
ജിതേശിന്റെ പിതാവും അമ്മയും നേരത്തേ മരിച്ചിരുന്നു. ചികിത്സക്കായി ഫണ്ട് ശേഖരണം നടത്തണമെന്നും നാട്ടിലേക്ക് ഉടനെ എത്തിക്കാനുള്ള ശ്രമത്തിലാണെന്നും ജിദ്ദ നവോദയ യാംബു രക്ഷാധികാരി അജോ ജോര്‍ജ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. കെ.എം.സി.സി യാംബു സെന്‍ട്രല്‍ കമ്മിറ്റി ജോയന്റ് സെക്രട്ടറി അബ്ദുറസാഖ് നമ്ബ്രം, നവോദയ യാംബു ഏരിയ കമ്മിറ്റി സെക്രട്ടറി സിബിള്‍ ഡേവിഡ്, ഗോപി, സാക്കിര്‍, വിനോദ് തുടങ്ങിയവര്‍ പരിചരണത്തിനും നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്കുമായി രംഗത്തുണ്ട്.
