ശബരിമല ഗ്രീന്‍ഫീല്‍ഡ്‌ വിമാനത്താവള പദ്ധതി ; റണ്‍വേ മണ്ണുപരിശോധന; പ്രാരംഭ ജോലികള്‍ തുടങ്ങി

എരുമേലി :എരുമേലിയുടെ സ്വപ്‌ന പദ്ധതിയായ നിര്‍ദിഷ്‌ട ശബരിമല ഗ്രീന്‍ഫീല്‍ഡ്‌ വിമാനത്താവള പദ്ധതിയുടെ റണ്‍വേയുടെ പ്രാരംഭ ജോലികള്‍ തുടങ്ങി .

ഇതിനുള്ള വിദഗ്‌ദ്ധ സംഘം കണ്‍സള്‍ട്ടിങ്‌ സ്‌ഥാപനമായ ലൂയി ബര്‍ഗിനുവേണ്ടി എന്ന ഏജന്‍സിയുടെ ഉദ്യോഗസ്‌ഥര്‍ കാഞ്ഞിരപ്പള്ളിയിലെത്തിയിരുന്നു .
ഡല്‍ഹിയില്‍ നിന്നും എത്തിയ ഇവര്‍ 21 ദിവസം കൊണ്ട്‌ മണ്ണ്‌ പരിശോധന പൂര്‍ത്തിയാക്കി റിസല്‍റ്റ്‌ അതോറിറ്റിക്ക്‌ കൈമാറും .മണ്ണ്‌ പരിശോധന അനുകൂലമായാല്‍ മാത്രമേ റണ്‍വെ നിര്‍മ്മിക്കാന്‍ സാധ്യമാകൂ .കല്ലും ,കട്ടിയുള്ള മണ്ണുമുള്ള ഇവിടം റബ്ബര്‍ എസേ്‌റ്ററ്റ്‌ ആയിരുന്നതിനാല്‍ ഉറപ്പുള്ളതായിരിക്കാനാണ്‌ സാധ്യത എന്ന്‌ വിലയിരുത്തപ്പെടുന്നു.
ചതുപ്പ്‌ സ്‌ഥലങ്ങള്‍ ചെറുവള്ളി എസേ്‌റ്ററ്റില്‍ കുറവാണു എന്നതാണ്‌ റിപ്പോര്‍ട്ട്‌ അനുകൂലമാകുവാന്‍ സാധ്യതയേറുന്നത്‌ . .എസേ്‌റ്ററ്റിന്റെ മധ്യഭാഗത്തായി മൂന്ന്‌ കിലോമീറ്റര്‍ ആണ്‌ റണ്‍വേയുടെ നീളം .എട്ട്‌ സ്‌ഥലങ്ങളിലായി 10 മുതല്‍ 20 മീറ്റര്‍ വരെ ആഴത്തില്‍ കുഴല്‍ക്കിണര്‍ മാതൃകയില്‍ കുഴിക്കും .
ഒന്നര മീറ്റര്‍ വ്യാസമുള്ള ആറു കുഴികളും എടുക്കും .ഇതില്‍നിന്ന്‌ ശേഖരിക്കുന്ന മണ്ണും ,കല്ലുകളും എടുത്ത്‌ കൊണ്ടുപോയാണ്‌ പരിശോധന നടത്തുന്നത്‌ .ഏതായാലും വിമാനത്താവള പദ്ധതി പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിന്റെ ആഹ്‌ളാദത്തിലും ആവേശത്തിലുമാണ്‌ നാട്‌ .ലൂയി ബര്‍ഗിനു വേണ്ടി പാര്‍ഥിക്‌ ചക്രവര്‍ത്തി ,സോയില്‍ എന്‍ജിനീയര്‍ അമീന്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ കാര്യങ്ങള്‍ പുരോഗമിക്കുന്നത്‌ . കാഞ്ഞിരപ്പള്ളി തഹസില്‍ദാര്‍ ജോസുകുട്ടി, ഭൂരേഖാ തഹസില്‍ദാര്‍ ഗോപകുമാര്‍, എരുമേലി തെക്ക്‌ വില്ലേജ്‌ ഓഫീസര്‍ വര്‍ഗീസ്‌ ജോസഫ്‌,സ്‌പെഷ്യല്‍ വില്ലേജ്‌ ഓഫീസര്‍ അഷറഫ്‌ ചക്കാലയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *